ഗവര്‍ണറുടെ മുന്നില്‍ മുട്ടു മടക്കി പിണറായി ബില്ലും തൂക്കി ഓടെടാ ഓട്ടം ആരിഫ് ഖാന്‍ ഞെട്ടിക്കുന്നുഗവര്‍ണറുടെ മുന്നില്‍ മുട്ടു മടക്കി പിണറായി ബില്ലും തൂക്കി ഓടെടാ ഓട്ടം ആരിഫ് ഖാന്‍ ഞെട്ടിക്കുന്നു

ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ കാലാവധി കഴിയുന്ന 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചതോടെ അവ അസാധുവായിരുന്നു. ഇതോടെ, ഗവര്‍ണറും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേയ്ക്ക് നീങ്ങുകയാണ് ഓര്‍ഡിനന്‍സുകള്‍ പുതുക്കാനുള്ള നീക്കത്തില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ വാലും ചുരുട്ടി ഓടാനേ പിണറായി സര്‍ക്കാരിന് നിവര്‍ത്തിയുള്ളൂ. ഓര്‍ഡിനന്‍സുകള്‍ പഠിക്കാന്‍ സമയം വേണമെന്നും. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്ന. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാടെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞത്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് വിസിറ്റര്‍ പദവി നല്‍കാനുള്ള ഉന്നതവിദ്യാഭ്യാസസമിതിയുടെ ശുപാര്‍ശ കണ്ടിട്ടേ ഇല്ലന്നും. കാണാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനാണ് ശുപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും. ഇതോടെ ഗവര്‍ണര്‍ക്കു മുന്നില്‍ മുട്ടുകുത്തുന്ന പിണറായിയെയാണ് കാണാന്‍ കഴിയുന്നത്. എന്തു കാര്യമായാലും ഗവര്‍ണറെ മണിയടിച്ച് നേടിയെടുക്കാന്‍ മിടുക്കന്മാരായിയുന്നു പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍. അവരെ കൊണ്ടായില്ലെങ്കില്‍ കാലില്‍ വീഴാന്‍ പിണറായി നേരിട്ട് പോകാറാണ് പതിവ്. എന്നാല്‍ ഇത്തവണ പിണറായിയുടെ കണക്കുകൂട്ടലെല്ലാം തറ്റിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദി ഖാന്‍
ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം സഭ ചേര്‍ന്ന് ബില്ല് പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി രാജീവും വ്യക്തമാക്കി. ഗവര്‍ണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തില്‍ നേരത്തെ ആക്കിയതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണമെങ്കിലും പെട്ടന്ന് സഭ ചേരാനുള്ള തീരുമാനം ഗവര്‍ണ്ണറെ അനുനയിപ്പിക്കാനാണെന്ന് വ്യക്തമാണ്. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണ്ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ് ഭവന്‍ ഇതുവരെ സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടുമില്ല. അത് കൊണ്ട് പുതുക്കി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരുന്നത്. നേരത്തെ ഒക്ടോബറില്‍ സഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. നിയമസഭ ബില്‍ പാസ്സാക്കിയാലും ഗവര്‍ണ്ണര്‍ അനുമതി നല്‍കണമെന്നുള്ളതാണ് അടുത്ത കടമ്പ. ഒരിക്കല്‍ ഒപ്പിട്ട ഓര്‍ഡിനന്‍സില്‍ വീണ്ടും ഒപ്പിടാന്‍ എന്തിനാണ് സമയമെന്നൊക്കെ നിയമമന്ത്രിയുടെ വിമര്‍ശനമൊക്കെ തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാന്‍. ബില്‍ നിയമസഭയില്‍ എത്തിയാല്‍ സര്‍ക്കാറിന് മുന്നില്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ട്. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയില്‍ ബില്‍ വരുമ്പോള്‍ സിപിഐ എതിര്‍പ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സര്‍ക്കാറിന സമ്മര്‍ദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്.
തന്റെ നിലപാട് വ്യക്തമായിട്ടാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്, ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 'എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിന്റെകൂടെ പോകാന്‍ താല്‍പ്പര്യമില്ല. നമ്മള്‍ ഒരു ജനാധിപത്യവ്യവസ്ഥിതിയിലാണ് ജീവിക്കുന്നത്. ഞാന്‍ എന്റെ ജോലിചെയ്യുകയാണ്. എന്നെ ആരും നിയന്ത്രിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനങ്ങളും ബോധമുള്ള കാര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. അവര്‍ക്ക് എന്നെ വിമര്‍ശിക്കാം, നിരസിക്കാം. ചെയ്യാന്‍ പറ്റുന്നതെന്തും ചെയ്യാം', ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha




















