Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചു; അതുപയോഗിക്കാൻ ആ കുട്ടിയെ പ്രേരിപ്പിച്ച സഹപാഠി മറ്റനേകം കുട്ടികളെയും ഇതിനു പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു; വല്ലാത്ത ലോകത്താണ്‌ നമ്മൾ ജീവിക്കുന്നത്‌; 'എന്റെ കുട്ടി ഇതൊന്നും ചെയ്യില്ല' എന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമൊക്കെ കാറ്റിൽ പറത്തി ഓരോ ദിവസവും പുതിയ കഥകൾ പുറത്ത്‌ വന്നുകൊണ്ടേയിരിക്കുന്നു; പൊട്ടിത്തെറിച്ച് ഡോക്‌ടർ ഷിംന അസീസ്

10 AUGUST 2022 10:19 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നും അതുപയോഗിക്കാൻ ആ കുട്ടിയെ പ്രേരിപ്പിച്ച സഹപാഠി മറ്റനേകം കുട്ടികളെയും ഇതിനു പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോക്‌ടർ ഷിംന അസീസ്. ഡോക്‌ടർ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നും അതുപയോഗിക്കാൻ ആ കുട്ടിയെ പ്രേരിപ്പിച്ച സഹപാഠി മറ്റനേകം കുട്ടികളെയും ഇതിനു പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും വാർത്ത.

വല്ലാത്ത ലോകത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. ചിറകിന്‌ ചോട്ടിൽ വെച്ച്‌ വളർത്തുന്ന മക്കളാണ്‌ പറക്കമുറ്റും മുന്നേ ഇതിനെല്ലാം മുതിരുന്നത്. 'എന്റെ കുട്ടി ഇതൊന്നും ചെയ്യില്ല' എന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമൊക്കെ കാറ്റിൽ പറത്തി ഓരോ ദിവസവും പുതിയ കഥകൾ പുറത്ത്‌ വന്നുകൊണ്ടേയിരിക്കുന്നു.

എവിടെയാണ്‌ നമുക്ക്‌ പിഴക്കുന്നത്‌? എവിടെയൊക്കെയാണ്‌ തിരുത്തലുകൾ ആവശ്യം വരുന്നത്‌? മക്കളോട്‌ പ്രകടമായ സ്‌നേഹവും അടുപ്പവും കാണിക്കുക. അവരോട് തുറന്ന്‌ സംസാരിക്കുക. അവരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള അടുപ്പം സൃഷ്‌ടിക്കുക. ലാളന അധികമാകാതെ 'നോ' പറയേണ്ടിടത്ത്‌ നോ പറഞ്ഞ്‌ തന്നെ ശീലിപ്പിക്കുക. നിങ്ങൾ ദൂരെയാണെങ്കിൽ പോലും നിത്യവും വീഡിയോ കോൾ ചെയ്‌തും ഫോണിൽ വിളിച്ചും കൂടെയുണ്ടെന്ന ബോധ്യം സൃഷ്‌ടിക്കുക.

അവർക്ക് തിരിച്ചും എന്തും തുറന്ന് സംസാരിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക, നിലനിർത്തുക. പണം കൈയിൽ കൊടുക്കുന്നുവെങ്കിൽ അത്‌ എന്തിന്‌ ചിലവാക്കുന്നു എന്ന്‌ കൃത്യമായി ചോദിച്ച്‌ മനസ്സിലാക്കുക. ലൈംഗിക അതിക്രമങ്ങൾ തിരിച്ചറിയാനും പ്രതികരിക്കാനും ഉതകുന്ന രീതിയിൽ അതത് പ്രായത്തിനനുസരിച്ച് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുക.

ആവർത്തിക്കുന്ന മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും എന്റെ കുഞ്ഞിനെ ബാധിക്കില്ല എന്ന്‌ കരുതേണ്ട. നമ്മുടെ കുഞ്ഞാണ്‌ എന്നത്‌ കൊണ്ട്‌ ഈ കെടുതികളൊന്നും അവരെ സ്‌പർശിക്കാതെ മാറി നിൽക്കണമെന്നില്ല. കാലം വല്ലാത്തതാണ്‌. മക്കൾ നന്നായിരിക്കാൻ അവരെ കൃത്യമായി പ്രാപ്തരാക്കിയേ പറ്റൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (30 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (44 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (58 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (59 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

Malayali Vartha Recommends