ഇന്ന് വിജയദശമി, അക്ഷരലോകത്ത് തുടക്കം കുറിച്ചത് നിരവധി കുരുന്നുകള്‍

ഇന്ന് വിജയദശമി. കുരുന്നുകള്‍ക്ക് അക്ഷരമധുരം നല്‍കി സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നിരവധി കുരുന്നുകള്‍ തുടക്കം കുറിച്ചു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്‍മദേശമായ തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുരുന്നുകളെത്തി. വലിയ തിരക്കാണ് അവിടെ അനുഭവപ്പെട്ടത്.
എഴുത്തുകാരും സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖരുമാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത് . കോട്ടയത്ത് പനച്ചിക്കാടും എറണാകുളത്തെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭം കുറിക്കാന്‍ നിരവധി കുഞ്ഞുങ്ങളെത്തി. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും ചില ്രൈകസ്തവ ദേവാലയങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്.
പല ക്ഷേത്രങ്ങളിലും പുലര്‍ച്ചെ രണ്ട് മണിക്ക് പുജക്ക് വെച്ച പുസ്തകങ്ങള്‍ എടുത്തതിന് ശേഷം എഴുത്തിനിരുത്തിന് വേണ്ടി നാല് മണിയോടെ പ്രത്യേക പൂജകള്‍ നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha