സ്വാമി പ്രശ്‌നം വന്നതോടെ വെള്ളാപ്പള്ളിക്ക് മതിയായി; ഉമ്മന്‍ചാണ്ടിക്ക് വെള്ളാപ്പള്ളി സിന്ദാബാദ് വിളിക്കും

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ് എന്‍ഡിപി കോണ്‍ഗ്രസിന് വോട്ട് ചെയ്യും. എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ അഭിമാനം രക്ഷിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് വെള്ളാപ്പള്ളിക്ക് മനസിലായി. ശാശ്വതീകാനന്ദ സംഭവത്തില്‍ വെള്ളാപ്പള്ളിക്കെതിരെ നടപടിയോ അന്വേഷണമോ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മലയാളി വാര്‍ത്തയാണ്.
തുടരന്വേഷണം തീരുമാനിക്കേണ്ടത് ക്രൈംബ്രാഞ്ച് ആണെന്നാണ് ചെന്നിത്തല പറയുന്നത്. വെള്ളാപ്പള്ളിയ്‌ക്കെതിരെ പുതിയ ആരോപണങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് മന്ത്രിയെ അറിയിച്ചിരിക്കുന്നത്. ശാശ്വതീകാനന്ദ സംഭവത്തില്‍ മൂന്ന് അന്വേഷണങ്ങള്‍ ക്രൈംബ്രാഞ്ച് നടത്തിയതായും മൂന്നിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും ചെന്നിത്തല കൂട്ടി്‌ച്ചേര്‍ത്തു.
സമുദായത്തിന് പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെ നിന്നത് കോണ്‍ഗ്രസ് മാത്രമാണെന്നാണ് വെളളാപ്പള്ളിയുടെ മനസിലിരുപ്പ്. തങ്ങള്‍ ഏറെ സഹായിച്ചിട്ടുള്ള അച്യുതാനന്ദനും സിപിഎമ്മും തങ്ങളെ തിരിഞ്ഞുകുത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഒരിക്കലും അധികാരത്തില്‍ വരാതിരിക്കാന്‍ ഈഴവസമുദായം ഒന്നടങ്കം രംഗത്തിറങ്ങണമെന്നാണ് നടേശന്റെ മനസിലിരുപ്പ്.
പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്നും വെള്ളാപ്പള്ളി തത്കാലം പിന്‍മാറിയിരിക്കുകയാണ് . അത്തരം നീക്കങ്ങള്‍ നടത്തിയാല്‍ അത് ദോഷം ചെയ്യുമെന്നാണ് എസ്എന്‍ഡിപിയുടെ കണക്കുകൂട്ടല്‍. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ തങ്ങള്‍ സഹായിക്കുമെന്ന നിലപാടാണ് ഉത്തമമെന്നും എസ് എന്‍ഡിപി പറയുന്നു. ഇക്കാര്യത്തില്‍ എന്‍എസ് എസിനെ മാതൃകയാക്കാനാണ് എസ്എന്‍ഡിപിയുടെ നീക്കം.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളിയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഏതായാലും സിപിഎമ്മിന്റെ നീക്കം അവരുടെ സാധ്യതകളെ മങ്ങലേല്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha