ഉമ്മന്‍ചാണ്ടിക്ക് വേണ്ടാത്ത ജേക്കബ് തോമസിനെ മോഡിക്ക് വേണം, കേന്ദ്രത്തിലെ അഴിമതിവരുദ്ധ സ്ഥാപനങ്ങളുടെ പ്രഭാഷണ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണം

മുപ്പത് വര്‍ഷത്തെ ഐ.പി.എസ് സര്‍വീസില്‍ മൂന്ന് വര്‍ഷം മാത്രം ക്രമസമാധാന ചുമതല ലഭിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ആരുടേയും മുന്നില്‍ മുട്ടുമടക്കാത്ത പ്രകൃതം. അത് കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ജേക്കമ്പ് തോമസ്. വിജിലന്‍സ് ഡയറക്ടറായിരിക്കേ മാണി കുറ്റക്കാരനാണെന്ന് പറഞ്ഞതിന് അവിടെ നിന്ന് മാറ്റി ഫയര്‍ഫോഴ്‌സിന്റെ തലവാനാക്കി. ഫയര്‍ഫോഴ്‌സില്‍ ഫഌറ്റ് മാഫിയക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അവിടെ നിന്നും മാറ്റി പോലീസ് കണ്‍സ്ട്രക്ഷന്‍ എംഡിയാക്കി സര്‍ക്കാര്‍ ഒതുക്കി. ഇങ്ങനെയിരിക്കെയാണ് കേന്ദ്രസ്ഥാപനങ്ങളിലെ അഴിമതിവിരുദ്ധ പ്രഭാഷണത്തിന് മോഡിസര്‍ക്കാര്‍ ജേക്കമ്പ് തോമസിനെ ക്ഷണിച്ചത്. സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള ക്ലിയറന്‍സ് നേടിയ ശേഷമാണ് പ്രഭാഷകരായി ക്ഷണിക്കുന്നത്.
മൂന്ന് കേന്ദ്ര സ്ഥാപനങ്ങളില്‍ വിജിലന്‍സ് കമ്മിഷന്റെ അഴിമതി വിരുദ്ധ വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ ജേക്കബ് തോമസിനെ ക്ഷണിച്ചു. സ്‌റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ അനുമതി തേടി. കോഴിക്കോട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവിടങ്ങളില്‍ അഴിമതിവിരുദ്ധ വാരാചരണത്തില്‍ ഉദ്ഘാടകനാവാനും ക്ഷണമുണ്ട്.
കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം 26 മുതല്‍ 31വരെയാണ് കേന്ദ്ര സ്ഥാപനങ്ങളില്‍ അഴിമതി വിരുദ്ധ വാരമായി ആചരിക്കുന്നത്. \'അഴിമതി പ്രതിരോധം മികച്ച ഭരണത്തിനുള്ള ആയുധം\' എന്ന സന്ദേശമുയര്‍ത്തിയാണ് ഇക്കൊല്ലത്തെ വാരാചരണം. ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കണമെന്ന ഉറച്ച നിലപാടിനെത്തുടര്‍ന്ന് വിജിലന്‍സില്‍ നിന്നും, സുരക്ഷാമാനദണ്ഡങ്ങളില്ലാത്ത കെട്ടിടങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കില്ലെന്ന് തീരുമാനിച്ചതിനാല്‍ അഗ്‌നിശമനസേനാ മേധാവി സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ ഒഴിവാക്കിയിരുന്നു. എ.ഡി.ജി.പിമാരെ നിയമിക്കാറുള്ള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എം.ഡി സ്ഥാനത്ത് ഡി.ജി.പി പദവിയുള്ള ജേക്കബ് തോമസിനെ നിയമിച്ചത് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha