പിസി ജോര്‍ജ്ജിനെ പരിഹസിച്ച് മാണി, അയോഗ്യത ഭയന്നാണു പി.സി. ജോര്‍ജ് രാജിപ്രഖ്യാപനം നടത്തിയതെന്നു മന്ത്രി കെ.എം. മാണി

പിസി ജോര്‍ജ്ജിനെ പരിഹസിച്ച് മന്ത്രി കെഎം മാണി. അയോഗ്യത ഭയന്നാണു പി.സി. ജോര്‍ജ് രാജിപ്രഖ്യാപനം നടത്തിയതെന്നു കെ.എം. മാണി പറഞ്ഞു. ഇടതുപക്ഷമാണു ശരിയെന്നു വിശ്വാസമുണ്ടെങ്കില്‍ അവര്‍ അദ്ദേഹത്തെ രക്ഷിക്കട്ടെ. പി.സി. ജോര്‍ജിനു തെറ്റുതിരുത്താനുള്ള അവസരം നല്‍കി. സ്പീക്കര്‍ പക്ഷപാതിത്വം കാണിച്ചതായി കരുതുന്നില്ല. പി.സി. ജോര്‍ജിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും മൊഴിയെടുത്തു. എല്ലാവര്‍ക്കും അവസരം നല്‍കി മാണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സെക്യുലര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ചത്തവനെ ജീവിപ്പിക്കുകയായിരുന്നെന്നു മാണി പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha