പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിനിമ കാണുന്നതിന് വിലക്കേര്‍പ്പെടുത്തി ഖത്തര്‍

രാജ്യത്തെ മതമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിനോദങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം സിനിമയ്ക്ക് ടിക്കറ്റ് നല്‍കിയാല്‍ മതിയെന്ന് സിനിമാശാലകള്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കി. ഡി.വി.ഡി.യും വീഡിയോ ഗെയിമുകളും വില്‍ക്കുന്ന കടകള്‍ക്കും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രാദേശിക പാരമ്പര്യവും സാമൂഹികവും മതപരവുമായ മൂല്യങ്ങളും കാത്തുസൂക്ഷിക്കാനാണ് നിര്‍ദേശം കൊണ്ട് ലക്ഷ്യമിടുന്നത്. നിര്‍ദേശത്തിന്റെ പകര്‍പ്പ് സിനിമാശാലകള്‍ക്കും കടകള്‍ക്കും മുന്നില്‍ പതിച്ചിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സിനിമാ ടിക്കറ്റെടുക്കുന്നതും വീഡിയോ ഗെയിമുകള്‍ വാങ്ങുന്നതും നിരീക്ഷിക്കണമെന്ന് മന്ത്രാലയം രക്ഷിതാക്കളോടും നിര്‍ദേശിക്കുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha