മാതാവിനെ അവഹേളിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റ് : യുവാവിന് എതിരെ കേസെടുത്തു

സരിത നായരുടെ മുഖം പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തില്‍ ചേര്‍ത്തു ഫെയ്‌സ്ബുക്കിലിട്ടതിനു പേരാവൂര്‍ പൊലീസ് കേസെടുത്തു.
ആരോപിതനായ അരുണിനെ പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും തള്ളിപ്പറഞ്ഞതിനു തൊട്ടുപിന്നാലെ 22-ന് ആണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 295 (എ) പ്രകാരമാണ് കേസ്. പേരാവൂര്‍ പൊലീസും സൈബര്‍സെല്ലും അന്വേഷണം തുടരുകയാണ്.
സൈബര്‍സെല്‍ റിപ്പോര്‍ട്ട് ഇതുവരെ പേരാവൂര്‍ പൊലീസിനു ലഭിച്ചിട്ടില്ല. അരുണിന്റെ മൊബൈല്‍ ഫോണ്‍വിളികള്‍ സംബന്ധിച്ചും ഫെയ്‌സ്ബുക്ക്, വാട്‌സാപ് പ്രൊഫൈലുകളുടെ ഉപയോഗം സംബന്ധിച്ചും വിശദമായ പരിശോധനകള്‍ നടത്തുന്നതിനാലാണു റിപ്പോര്‍ട്ട് വൈകുന്നത്.
അതിനിടെ, ലാഘവബുദ്ധിയോടെയും നിരുത്തരവാദപരമായും സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നു യുവ ജന സംഘടനകള്‍ക്കും പാര്‍ട്ടി അണികള്‍ക്കും നേതൃത്വങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ജാഗ്രതയില്ലാത്ത ഇത്തരം പ്രയോഗങ്ങള്‍ പൊതുജന പിന്തുണ കുറയ്ക്കുക മാത്രമേ ചെയ്യൂ എന്നും അടുത്തുനില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ കൂടി അകന്നുപോകാന്‍ ഇടവരുത്തുമെന്നും സിപിഎം നേതൃത്വം പ്രാദേശിക നേതാക്കള്‍ക്കു ബോധവല്‍ക്കരണം നടത്തിവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha