തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അടിമാലി ബ്ലോക്ക് എല്‍.ഡി.എഫ്. വനിതാസ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് കല്ലാര്‍ ഡിവിഷനിലെ ഇടതുമുന്നണിസ്ഥാനാര്‍ത്ഥി അമ്പഴച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ (വേണാട്) രാജന്റെ ഭാര്യ ലിസി രാജനാണ്(47) മരിച്ചത്.
ബുധനാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം 11 മണിക്ക് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയ ലിസി തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തന്റെയും സഹായികളുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയാക്കിയശേഷം ഓഫീസില്‍നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിസി വൈകിട്ടോടെ ഡിസ്ചാര്‍ജ് വാങ്ങി പോയിരുന്നു. രാത്രി 10 മണിയോടെ കുളിമുറിയില്‍ വീണ്ടും കുഴഞ്ഞുവീണു. ഈ സമയം ഭര്‍ത്താവ് രാജന്‍ പള്ളിവാസല്‍ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലായിരുന്നു. ഉടന്‍ രാജന്‍ എത്തി ലിസിയെ എല്ലക്കല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ പോയപ്പോള്‍ പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരുന്നു.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുണ്ടായ പനിയും ജലദോഷവുംമൂലം മൂന്നുദിവസം ചികിത്സ നടത്തുകയും ചെയ്തു. ക്ഷീണിതയായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു ലിസി. സി.പി.ഐ. പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായിരുന്നു ഇവര്‍. അടിമാലി െ്രെപവറ്റ് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.സി. രാജന്‍ വേണാടിന്റെ ഭാര്യയാണ്. ഡോണ്‍, ഡയാന എന്നിവര്‍ മക്കളാണ്. വെള്ളത്തൂവല്‍ എസ്.ഐ. എം.കെ. എല്‍ദോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha