ആര്‍ക്കും ഈ ഗതി വരരുത്, ആരോരും നോക്കാനില്ലാതെ മലയാളത്തിന്റെ പ്രിയനടന്‍ ടി പി മാധവന്

മലയാളികളെ ഒരുപിടി കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ടിപി മാധവന്‍. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇതിനിടെ ക്ഷേത്രത്തിലെ പൂജാരിയും മലയാളി യുമായ വിഷ്ണുനമ്പൂതിരി സിനിമയിലെ സുഹൃത്തുക്കളെയും മാധവന്റെ ബന്ധുക്കളെയും വിവരമറിയിച്ചെങ്കിലും ഇതുവരെ ഒരുപ്രതികരണവും ഉണ്ടായിട്ടില്ല. ഹരിദ്വാറിലെ ചില മലയാളികളാണ് അദ്ദേഹത്തിന് വേണ്ട സഹായങ്ങളുമായി ആശുപത്രിയിലുള്ളത്.
കഴിഞ്ഞ ദിവസമാണ് ആശ്രമത്തിലെ മുറിയില്‍ മാധവനെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹരിദ്വാര്‍ സിറ്റി ആശുപത്രിയിലെ ഐ.സി.യു.വിലാണ് മാധവന്‍ ഇപ്പോള്‍.മസ്തിഷ്‌ക്കാഘാതം സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധന നടന്നു വരികയാണ്. തല സ്‌കാനിംഗിന് വിധേയമാക്കി. ആരോഗ്യനില അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദ്രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒറ്റയ്ക്കായിരുന്നു മാധവന്‍ ഹരിദ്വാറിലെത്തിയത്. ഒരാഴ്ചയോളമായി ടി.പി. ഇവിടെ ഉണ്ടായിരുന്നുവെന്ന് ക്ഷേത്ര പൂജാരിയായ വിഷ്ണുനമ്പൂതിരി പറഞ്ഞു. അടുത്തിടെ ഒരു സിസ്റ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി ഹരിദ്വാറില്‍നിന്ന് പിടിയിലായ സംഭവത്തെത്തുടര്‍ന്നാണ് അയ്യപ്പക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മാധവന് താമസിക്കാന്‍ വിഷ്ണുനമ്പൂതിരി അയ്യപ്പക്ഷേത്രത്തില്‍ മുറിയും അനുവദിച്ചു. പൊതുവേ ഉല്ലാസവാനായി കാണപ്പെട്ടിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇടയ്ക്കുവച്ച് ശരീരത്തിന്റെ ഇരുവശവും തളരുകയും ചെയ്തു. ഇടയ്ക്കിടെ ബോധരഹിതനാവുന്നുണ്ടെന്നും മൂന്നുദിവസം ഐ.സി.യു.വില്‍ നിരീക്ഷണത്തില്‍ വച്ചശേഷമേ ആരോഗ്യനിലയെക്കുറിച്ച് എന്തെങ്കിലും പറയാനാവൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബന്ധുക്കളില്‍ പലരെയും ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വിഷ്ണുനമ്പൂതിരി പറഞ്ഞു. സിനിമയിലെ ചില സുഹൃത്തുക്കളെ വിവരമറിയിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയായിട്ടും ബന്ധുക്കളാരും അന്വേഷിച്ചിട്ടില്ല. ആശുത്രിയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് മലയാളത്തിലെ ശ്രദ്ധേയനായ നടനെന്നും വിഷ്ണുനമ്പൂതിരി പറഞ്ഞു.
1975ല്‍ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ടി പി മാധവന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ പിഗ്മാന്‍ എന്ന ചിത്രത്തിലാണ് ടി പി മാധവന്‍ അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha