ആശുപത്രിയില്‍ ആയുധപൂജ നടത്തിയത് ന്യായമോ? സംഭവത്തില്‍ ഡി.എം.ഒ. പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു

ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനകത്ത് ചില ജീവനക്കാരുടെ നേതൃത്വത്തില്‍ ആയുധപൂജ നടത്തിയത് വിവാദമായി. മഹാനവമി ദിവസമായ വ്യാഴാഴ്ച വൈകിട്ടാണ് ഓപ്പറേഷന്‍ തിയേറ്ററിനകത്ത് വാഴത്തടകൊണ്ട് ക്ഷേത്രരൂപം നിര്‍മിച്ച് ദുര്‍ഗാദേവിയുടെ ഫോട്ടോവച്ച് പൂജ നടത്തിയത്.
വൈകിട്ട് തുടങ്ങിയ പൂജ രാത്രി എട്ടുവരെ നീണ്ടുനിന്നു. ആശുപത്രി പരിസരം പനയോലകൊണ്ട് അലങ്കരിച്ചിരുന്നു. ആര്‍എസ്എസ ബിജെപി പ്രവര്‍ത്തകരായ ചില ജീവനക്കാരാണ് ഇതിന് നേതൃത്വം നല്‍കിയത്. അതീവ സുരക്ഷയോടും അണുവിമുക്തമായും സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്ററിനകത്താണ് പ്രസാദവും ഉണ്ടാക്കിയത്. പിന്നീട് പ്രസാദം രോഗികള്‍ക്ക് വിതരണം ചെയ്തു.
സര്‍ക്കാര്‍ ആശുപത്രികളില്‍ എന്തെല്ലാം അന്യായങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രോഗികളെ കിടത്തിയിട്ടാണല്ലോ ഇങ്ങനെയുള്ള അന്യായങ്ങള്‍ ഡോക്ടമാര്‍ ചെയ്തു കൂട്ടുന്നത്. തൃശൂരിലെയും കാസര്‍കോട്ടെയും വിവാദത്തിനു പിന്നാലെ, വടകര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിലും ആയുധ പൂജ നടത്തിയത് ഇപ്പോള്‍ വന്‍ വിവാദമായിയിരിക്കുകയാണ്. അണുമുക്തമായിരിക്കേണ്ട സ്ഥലത്താണ് ശസ്ത്രക്രിയാ ഉപകരണങ്ങളും ഡോക്ടര്‍മാരുടെ സ്റ്റതെസ്‌കോപ്പുകളും പൂജവച്ചത്. പൂജയ്ക്കുശേഷം രോഗികള്‍ക്കു പ്രസാദം വിതരണവും നടത്തിയെന്നാണ് അറിയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പൂജയുടെ ഒരുക്കങ്ങളും വീഡിയോ ദൃശ്യങ്ങളും പുറംലോകം കണ്ട് കഴിഞ്ഞു. മണിക്കൂറോളം പൂജ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓപറേഷന്‍ തീയറ്ററിലെ ഉപകരണങ്ങളും സ്‌റ്റെതസ്‌കോപ് ഉള്‍പ്പെടെയുള്ളവയും താല്‍ക്കാലികമായി പണിത ക്ഷേത്രമാതൃകയിലുള്ള സ്ഥലത്ത് പൂജക്ക് വച്ചതിന്റെയും നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂജ നടത്തിയതിന്റെയും ദൃശ്യങ്ങളാണ് പുറത്തായത്. പൂജക്കു ശേഷം പ്രസാദം ആശുപത്രിയിലെ രോഗികള്‍ക്ക് വിതരണം ചെയ്തതായും അറിയുന്നുണ്ട്. എന്നാല്‍ ഈ ആശുപത്രികളില്‍ വര്‍ഷങ്ങളായി ആയുധപൂജ ചെയ്തുവരികയാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഈ സംഭവത്തില്‍ ഡി.എം.ഒ. പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഉത്തരവ്. രഹസ്യ സര്‍ക്കുലര്‍ മാദ്ധ്യമങള്‍ പുറത്തുവിട്ടതോടെയാണ് അടയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഡിഎംഒയെ ചുമതലപ്പെടുത്തിയത്. സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ക്കും ഓപ്പറേഷന്‍ തിയറ്ററുകളുടെ ചുമതലയുള്ള മുഴുവന്‍ ഹെഡ് നേഴ്‌സുമാര്‍ക്കുമായാണ് സര്‍ക്കുലര്‍. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
എ, ബി, സി, ഡി വിഭാഗങ്ങളിലായി 27 ഓപ്പറേഷന്‍ തിയറ്ററുകളാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുള്ളത്. ഇവിടങ്ങളിലെ പ്രധാന ഉപകരണങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും സര്‍ക്കുലറില്‍ പറയുന്നു. അവശ്യസര്‍വിസായ ആശുപത്രിയില്‍ ജീവനക്കാര്‍ നവരാത്രി പ്രമാണിച്ച് കൂട്ട അവധി എടുത്തത് കോഴിക്കോട് മെഡിക്കല്‍കോളജിലും രോഗികളെ വലച്ചു. ഉള്ള ജീവനക്കാരെ വച്ചുപോലും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആശുപത്രിയിലാണ് ജീവനക്കാര്‍ക്ക് കൂട്ട അവധി നല്‍കിയത്.
ദിവസവും അഞ്ചു നഴ്‌സുമാര്‍ ഉണ്ടാകുമ്പോള്‍പോലും പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വിജയദശമി ദിനത്തില്‍ രണ്ടുപേരാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. നവരാത്രി ദിനം മുതല്‍ തുടങ്ങിയതാണ് ജീവനക്കാരുടെ കൂട്ട അവധി. ദിവസവും 600ഓളം രോഗികള്‍ വരുന്ന അത്യാഹിത വിഭാഗമാണ് രണ്ടു നഴ്‌സുമാരെവച്ച് പ്രവര്‍ത്തിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha