അജ്ഞാത കപ്പലുകള്‍:അന്വേഷണ ഏജന്‍സികളെ കുറേ നേരത്തേക്ക് അങ്കലാപ്പിലാക്കി

തുമ്പ ഭാഗത്തെ കടലില്‍ കരയോടടുത്ത് അജ്ഞാത കപ്പലുകള്‍ പോകുന്നുവെന്ന വിവരം അന്വേഷണ ഏജന്‍സികളെ കുറേ നേരത്തേക്ക് അങ്കലാപ്പിലാക്കി.
ഇന്നലെ രാവിലെയാണ് വിഴിഞ്ഞം തീരദേശ പൊലീസിനു തുമ്പ പൊലീസില്‍ നിന്നു വിവരം ലഭിക്കുന്നത്. ഐഎസ്ആര്‍ഒയുടെ സാന്നിധ്യമടക്കമുള്ള തന്ത്രപ്രധാന ഇടമെന്ന നിലയ്ക്ക് തീരദേശ പൊലീസ് വിവരമറിഞ്ഞയുടന്‍ ബോട്ടുകളില്‍ അന്വേഷണത്തിനു തിരിച്ചു.
മറ്റു തീരരക്ഷാ ഏജന്‍സികള്‍ക്കു വിവരം നല്‍കി. ഡിവൈഎസ്പി സിജിമോന്‍ ജോര്‍ജിന്റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടും കടലിലേക്കു പോയി.
അന്വേഷണത്തിനിടെ ഏതാനും കപ്പലുകളെ തീരദേശ പോലീസ് പട്രോള്‍ ബോട്ട് പരിശോധിച്ചുവെന്നും സംശയാസ്പദമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും തീരദേശ പൊലീസ് അധികൃതര്‍ അറിയിച്ചു.
കടല്‍ പ്രക്ഷുബ്ധമായതിനാലാവാം ചില കപ്പലുകള്‍ കരയോടടുത്തു പോകുന്നതെന്നും അധികൃതര്‍ അനുമാനിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha