ജോലി വാര്‍ക്കപ്പണി, സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി പ്രേമം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന പീഡനവീരന്‍ പിടിയില്‍

സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി നടിച്ച് ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പെണ്‍കുട്ടികളെ വരുതിയിലാക്കിയ പീഡനവീരന്‍ അറസ്റ്റില്‍. തിരുവനന്തപുരം, നെടുമങ്ങാട്, പനക്കോട് വിഷ്ണുഭവനില്‍ അരുണ്‍ പ്രശാന്താ(23)ണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്്.
കുറച്ചുകാലം ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന ഇയാള്‍ ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വളരെ വിദഗ്ദമായി കൈകാര്യം ചെയ്താണ് പെണ്‍കുട്ടികളെ തന്റെ കെണിയില്‍ വീഴ്ത്തിയിരുന്നത്.ഗള്‍ഫില്‍ നിന്നും എടുത്ത ഫോട്ടോകള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ ചതിക്കുഴിയിലാക്കിയത്. നാട്ടിലെത്തിയെ ശേഷം കെട്ടിട നിര്‍മാണത്തിനും പെയിന്റിംഗ് പണിയുമാണ് ഇയാളുടെ ജോലി.
കഴിഞ്ഞദിവസം പാരിപ്പള്ളിയിലെ പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലേക്കു കടന്ന ഇയാളെ പൊലീസ് പിന്തുടര്‍ന്ന് ചെന്നൈക്കു സമീപമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ സമാനസ്വാഭാവമുള്ള നിരവധി തട്ടിപ്പുകള്‍ നടത്തിയെന്നും തെളിഞ്ഞിട്ടുണ്ട്. പാരിപ്പള്ളി സ്വദേശിയായ കുട്ടിയെ വിവാഹവാഗ്ദാനം നല്‍കിയാണ് ചെന്നൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
വിവാഹവാഗ്ദാനം ചെയ്തു കടത്തികൊണ്ടുപോയി ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കുകയായിരുന്നു. ഫേസ്ബുക്ക് വഴി നിരവധി സ്ത്രീകളുമായി സൗഹൃദത്തിലായ ഇയാള്‍ മൂന്നുമാസംമുമ്പും ഒരു പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയെങ്കിലും പൊലീസിന്റെ പിടിയിലായിരുന്നു. ഫേസ്ബുക്കില്‍ നിന്നും പെണ്‍കുട്ടികളുടെ നമ്പര്‍ സ്വന്തമാക്കുന്ന ഇയാള്‍ അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാമെന്നാണ് പരിചയപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha