കിമ്പളം കിട്ടാക്കനിയാകുന്നു...ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈനാക്കി , ഭൂമി തട്ടിപ്പും കൈക്കൂലിയും ഒഴിവാകും

ഭൂമി പോക്കുവരവിനായി സര്‍ക്കാര്‍ ആഫീസിന്റെ തിണ്ണ നിരങ്ങേണ്ട. ഭൂമി തട്ടിപ്പും പോക്കുവരവിലെ അഴിമതിയും ക്രമക്കേടും അവസാനിപ്പിക്കാനായി ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത്. ഇതോടെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂമി രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ത്തന്നെ ഇതിന്റെ രേഖകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ ലഭിക്കും. പോക്കുവരവ് ചെയ്യാതെ കിടക്കുന്ന ഭൂമി തട്ടിയെടുക്കല്‍, പോക്കുവരവില്‍ ഇടനിലക്കാരുടെ ഇടപെടല്‍, കൈക്കൂലി എന്നിവ ഇതോടെ ഒഴിവാകും.
ഭൂമി വാങ്ങുമ്പോള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനൊപ്പം പോക്കുവരവിനുള്ള ഫോറവും നല്‍കണം. ആധാരത്തിന്റെ വിശദാംശങ്ങളാണ് ഇതിലുള്ളത്. പോക്കുവരവിനുള്ള ഫോറം സബ് രജിസ്ട്രാര്‍ ഒപ്പിട്ട് സീല്‍ ചെയ്ത് ഉടമയ്ക്കു നല്‍കും. പുതിയ ഉടമയാണ് ഇത് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നല്‍കേണ്ടത്. ഉടമസ്ഥാവകാശം മാറുന്നതിനനുസരിച്ച് ഭൂവുടമയുടെ പേരില്‍ നികുതി പിരിക്കുന്നതിനായി വില്ലേജ് ഓഫീസിലെ രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തണം. വില്ലേജ് ഓഫീസിലെ രേഖകളില്‍ ഈ മാറ്റം വരുത്തിയാല്‍ മാത്രമേ പുതിയതായി ഭൂമി വാങ്ങിയ വ്യക്തിയുടെ പേരില്‍ ഭൂമി ലഭിക്കുകയുള്ളൂ.
ഭൂമിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ആക്ഷേപം ഒന്നുമില്ലെങ്കില്‍ ഒരു മാസത്തിനകം പോക്കുവരവ് നടത്തിക്കൊടുക്കണമെന്നാണു ചട്ടം. ഈ ഇടപാടില്‍ വന്‍തോതിലുള്ള അഴിമതിയും ക്രമക്കേടുമാണു നടക്കാറുണ്ട്. വാങ്ങിയ ഭൂമിയുടെ വില അനുസരിച്ചാണ് പോക്കുവരവിനുള്ള കൈക്കൂലി. അതു നല്‍കിയില്ലെങ്കില്‍ പലപ്പോഴും പോക്കുവരവിന് മാസങ്ങളെടുക്കും. ഓണ്‍ലൈന്‍ ആകുന്നതോടെ ഇതിനു മാറ്റം വരും. സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടന്നാലുടന്‍ ആധാരത്തിന്റെ പകര്‍പ്പ് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെത്തും. രജിസ്‌ട്രേഷന്റെയും ആധാരത്തിന്റെയും എല്ലാ വിശദാംശങ്ങളും ഇങ്ങനെ വില്ലേജ് ഓഫീസില്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha