മുഖ്യമന്ത്രിക്ക് എസ്എന്‍ഡിപിയോട് മാന്യമായ സമീപനമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മുഖ്യമന്ത്രിക്ക് എസ്എന്‍ഡിപിയോട് മാന്യമായ സമീപനമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യത്തില്‍ സിപിഎമ്മിന് ഇത്ര അസഹിഷ്ണുത എന്തിനെന്നും തുഷാര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. എസ്എന്‍ഡിപി- ബിജെപി ബന്ധത്തിന് കുടപിടിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണം വി.എസും പിണറായിയും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി തുഷാര്‍ രംഗത്ത് എത്തിയത്.
ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ അനുകൂലിച്ചും അദ്ദേഹത്തെ പുകഴ്ത്തിയുമുള്ള അഭിമുഖം സിപിഎം കേന്ദ്രങ്ങള്‍ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. ഉമ്മന്‍ ചാണ്ടിയോട് മൃദുസമീപനം സ്വീകരിച്ചതിനൊപ്പം മുസ്‌ലിം ലീഗിനെ തുഷാര്‍ കടന്നാക്രമിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. വര്‍ഗീയത പ്രചരിപ്പിക്കുന്ന ലീഗിന് ഇതേപ്പറ്റിപറയാന്‍ എന്ത് അവകാശമാണ്. വര്‍ഗീയത പറഞ്ഞ് പണമുണ്ടാക്കിയവരാണ് മുസ്‌ലിം ലീഗുകാര്‍. 50 കോടി രൂപയിലധികം ആസ്തിയില്ലാത്ത ലീഗ് നേതാക്കളുണേ്ടാ. ഇങ്ങനെയുള്ളവരാണ് എസ്എന്‍ഡിപിയെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും.
സാമൂഹ്യ പ്രതിബദ്ധതയുള്ളതുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ എസ്എന്‍ഡിപി ശ്രമിക്കുന്നത്. ഇതിനെ പണമുണ്ടാക്കാനാണെന്ന് പ്രചരിപ്പിക്കുന്നവര്‍ പേടിച്ചിട്ടാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. അടൂരിലെ മൈക്രോ ഫിനാന്‍സ് ഭാരവാഹികളെ രണ്ടുവര്‍ഷം മുമ്പ് പുറത്താക്കിയതാണ്. പരിപാടിയില്‍ ബഹളം ഉണ്ടാക്കിയത് സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്നും തുഷാര്‍ അഭിമുഖത്തില്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha