വീടു കുത്തിത്തുറന്ന് 18 പവന്‍ കവര്‍ന്നു

കരമനയില്‍ വീടു കുത്തിത്തുറന്ന് 18 പവന്‍ സ്വര്‍ണം കവര്‍ന്നു. കരമന ശാസ്ത്രി നഗറില്‍ ആമീസ് കോട്ടേജില്‍ റാജിലയുടെ സ്വര്‍ണാഭരണങ്ങളും 50,000 രൂപ വിലമതിക്കുന്ന രണ്ടു വാച്ചുകളും ഉള്‍പ്പെടെ 4.25 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നു കരമന പോലീസ് അറിയിച്ചു.
പൂജ അവധിയായതിനാല്‍ റാജിലയും രണ്ടു മക്കളും വീടുപൂട്ടിയിട്ട് ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. മാലയും വളയും കമ്മലും മോതിരവും നെക്ലേസും ഉള്‍പ്പെടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. ഇതിനു പുറമെ രണ്ടു റാഡോ വാച്ചുകളും മോഷ്ടാക്കള്‍ കവര്‍ന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha