സഖാവേ എന്നെ അനുഗ്രഹിക്കൂ... ഇ കെ നായനാരുടെ മകള്‍ വി എസിനെ കണ്ട് അനുഗ്രഹം തേടി

പ്രതിപക്ഷ നേതാവ് വി.എസിനെ കണ്ട് അനുഗ്രഹം വാങ്ങി ഇ.കെ. നായനാരുടെ മകളും കൊച്ചി രവിപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയുമായ ഉഷ പ്രവീണ്‍. ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ശനിയാഴ്ച രാത്രി വൈകി വി.എസ് ആലുവ പാലസിലെത്തിയപ്പോള്‍ കാണാന്‍ പഴയ സ്‌നേഹിതനും,കരുത്തുറ്റ കമ്മ്യൂണിസ്റ്റുമായിരുന്ന ഇ.കെ.നായനാരുടെ മകള്‍ ഉഷ കാത്ത് നില്‍പ്പുണ്ടായിരുന്നു.
തുടര്‍ന്ന് മുറിയിലെത്തിയ ഉഷയേയും ഭര്‍ത്താവിനേയും വി.എസ് സന്തോഷത്തോടെ സ്വീകരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഉഷ വി.എസ്സിനെ അറിയിക്കുകയും ചെയ്തു. വി എസ് വന്നയുടനെ 107 ാം മുറിയിലേക്ക് പോയി. ഉഷ വി.എസിന്റെ കാല്‍ തൊട്ട് വണങ്ങി. പിന്നിട് ഉഷയെ അനുഗ്രഹിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെല്ലാം ജയിക്കും, ഉഷ തീര്‍ച്ചയായും ജയിക്കുമെന്നും വി എസ് അനുഗ്രഹിച്ചുക്കൊണ്ട് പറഞ്ഞു.
വി എസിനെ കണ്ടതോടെ പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന് ഉഷ പറഞ്ഞു. നായനാരുടെ മക്കളില്‍ ആദ്യമായാണ് ഒരാള്‍ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഉഷ ഉള്‍പ്പെടുയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പറഞ്ഞ വി എസ് രവിപുരത്ത് പ്രചാരണത്തിന് എത്താന്‍ ശ്രമിക്കുമെന്ന ഉറപ്പും നല്‍കിയാണ് നായനാരുടെ മകളെ യാത്രിയാക്കിയത്. വി.എസ്സിനെ കണ്ടത് വഴി തനിക്ക് പുത്തന്‍ ഊര്‍ജം ലഭിച്ചുവെന്ന് ഉഷ പറഞ്ഞു. താന്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha