വോട്ട് തരണേ... ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചരണ തിരക്കിലാണ് ബി. ഗണേഷ്‌കുമാര്‍

സംസ്ഥാനം പോളിങ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രതീക്ഷയോടെയാണ് സ്ഥാനാര്‍ത്ഥികള്‍ വിധിയെ കാത്തിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചരണ തിരക്കിലാണ് നടനും കൊല്ലം പത്തനാപുരം എംഎല്‍എ കൂടിയായ ബി. ഗണേഷ്‌കുമാര്‍ ഇപ്പോള്‍.
അഴിമതിക്കെതിരായ പോരാട്ടത്തിന് ഇടതുമുന്നണി മാത്രമാണ് പിന്തുണ നല്‍കിയതെന്നും മരണം വരെ ആ നന്ദി ഉണ്ടാവുമെന്നും പറഞ്ഞാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ഗണേഷ്‌കുമാര്‍ കുടുംബയോഗങളില്‍ നാട്ടുകാരോട് വോട്ടഭ്യര്‍ത്ഥിക്കുന്നത്.
പത്തനാപുരം നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ ജില്ലാ ബ്ലോക്ക് ഗ്രാമ ഇടതുസ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി വിളിച്ച് ചേര്‍ക്കുന്ന കുടുംബയോഗങ്ങള്‍ ജനപങ്കാളിത്തം കൊണ്ടും ഗണേഷ്‌കുമാറിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാവുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന ഗണേഷ്‌കുമാര്‍.
ഇക്കുറി ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നത് കുടുംബയോഗങ്ങളില്‍ നാട്ടുകാര്‍ കൈയ്യടിച്ചാണ് സ്വീകരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും ചിലര്‍ വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുന്നതിനെയും എണ്ണി പറഞ്ഞാണ് ഗണേഷ്‌കുമാര്‍ അഭിനയത്തിന് താല്‍ക്കാലിക അവധി നല്‍കി വോട്ടഭ്യര്‍ത്ഥിക്കുന്നത്.
അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടത്തിന് ഇടതുപക്ഷമാണ് പിന്തുണ നല്‍കിയതെന്നും മരണം വരെ താനത് മറക്കില്ലെന്നും ഗണേഷ്‌കുമാര്‍ കുടുംബയോഗങ്ങളില്‍ വ്യക്തമാക്കി. ഗണേഷ്‌കുമാര്‍ യുഡിഎഫ് വിട്ടതിനു ശേഷം നടക്കാന്‍ പോകുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ യുഡിഎഫിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha