ശാശ്വതീകാനന്ദയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് ബാലകൃഷ്ണപിള്ള

ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് ആര്‍. ബാലകൃഷ്ണപിള്ള. സ്വാമിയുടേത് ജലസമാധിയാണെന്ന് പലരും പറയുന്നു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാമിയുടെ മരണത്തിന് തലേന്ന് താനും ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തെ കണ്ടിരുന്നു. അടുത്ത ദിവസം ആലുവക്ക് പോകുകയാണെന്നും തിരികെ വന്നതിനുശേഷം വീണ്ടും കാണാമെന്നുംസ്വാമി പറഞ്ഞു. ജലസമാധിയോ ആത്മഹത്യയോ ആലോചിച്ച് ഉറപ്പിച്ച ഒരാള്‍ അങ്ങിനെ പറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
സ്വാമിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സംശയാസ്പദമാണ്. വെള്ളം കുടിച്ച് മരിച്ച ഒരാളുടെ വയറില്‍ അമര്‍ത്തിയാല്‍ പാല് പുറത്തേക്ക് വരുമോ. സ്വാമയുടെ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ നടന്ന ചിലകാര്യങ്ങളെക്കുറിച്ച് അറിവായിട്ടുണ്ട്. കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ അവ പറയാനാകില്ല. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാകണം സിബിഐ അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha