തദ്ദേശ തെരഞ്ഞെടുപ്പിന് വ്യാജനൊഴുകുമെന്ന് ഇന്റലിജന്‍സ് : എക്‌സൈസിന്റെ സ്‌പെഷെല്‍ ഡ്രൈവ് ഇന്നുമുതല്‍

തദ്ദേശ തെരഞ്ഞെടുപ്പിനു കേരളത്തിലേക്കൊഴുക്കാന്‍ തമിഴ്‌നാട്ടില്‍ വന്‍ സ്പിരിറ്റ് സംഭരണമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നു സംസ്ഥാനത്ത് ഇന്നുമുതല്‍ നവംബര്‍ എട്ടുവരെ എക്‌സൈസ് വകുപ്പ് തെരഞ്ഞെടുപ്പു സ്‌പെഷല്‍െ്രെഡവിന് നിര്‍ദേശം നല്‍കി. ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവംബര്‍ 1,2,4,5,7,8 തീയതികളില്‍ സംസ്ഥാനത്ത് െ്രെഡഡേ ആകാനാണ് സാധ്യത. ഇതു മുന്‍കൂട്ടി കണ്ടാണ് ഇലക്ഷന്‍ സ്‌പെഷല്‍ െ്രെഡവിന് നിര്‍ദേശം നല്‍കിയത്.
ചെക്‌പോസ്റ്റുകള്‍ വഴിയുള്ള പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്തെ പ്രധാന പാതകളിലെല്ലാം സംശയകരമായ വാഹനങ്ങള്‍ പരിശോധിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ക്കു എക്‌സൈസ് രൂപം കൊടുത്തിട്ടുണ്ട്. ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ ജീവനക്കാരെ വിന്യസിക്കും. അനാവശ്യഅവധികള്‍ ഒഴിവാക്കി പരിശോധനക്ക് ഇറങ്ങണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.
ആളില്ലാതെ നട്ടം തിരിയുന്ന എക്‌സൈസ് വകുപ്പിന് കൂടുതല്‍ തലവേദന ഇടുക്കി ജില്ലയാണ്. തേവാരംമെട്ട്, ചതുരംഗപ്പാറമെട്ട് എന്നീ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലൂടെയും, ഊടുവഴികളിലൂടെയുള്ള സ്പരിറ്റു കടത്തലാണ് എക്‌സൈസ് സംഘത്തിനു തലവേദന സൃഷ്ടിക്കുന്നത്. കൊടുംവനത്തിലൂടെയാണ് ഇത്തരം പാതകള്‍ കൂടുതലും. സ്പിരിറ്റില്‍നിറം ചേര്‍ത്തശേഷം വ്യാജ ലേബല്‍ ഒട്ടിച്ച കുപ്പികളിലാക്കിയാണ് മദ്യം വില്‍പനയ്ക്ക് എത്തിക്കുന്നത്.
മധുര, പഴനി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് സ്പിരിറ്റ് ശേഖരം കൂടുതല്‍. അടുത്ത കാലത്തായി റയില്‍വേ ജീവനക്കാരുടെ ഒത്താശയോടെ ഗോവയില്‍നിന്നു വന്‍തോതില്‍ സെക്കന്‍ഡ്‌സ് മദ്യം കേരളത്തിലേക്കു കടത്തുന്നുവെന്നും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തെരഞ്ഞെടുപ്പുകാലത്ത് സമാന്തര ബാറുകളായി മാറിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാറുകള്‍ വ്യാപകമായി പൂട്ടുകയും 52 സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ അടയ്ക്കുകയും ചെയ്തതോടെ സ്പിരിറ്റ് മാഫിയയ്ക്ക് തെരഞ്ഞെടുപ്പു കാലത്ത് കേരളത്തില്‍ വലിയ വിപണി തുറന്നുകിട്ടിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha