എസ്എന്‍ഡിപി ബന്ധം സഹായകമെന്ന് ഒ രാജഗോപാല്‍, മോഡി പ്രഭാവം ഇപ്പോഴുമെന്ന് മുരളീധരന്‍

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും അണികള്‍ക്കും ഒപ്പം ജനങ്ങള്‍ക്കും പ്രതീക്ഷ ഉണ്ടെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. തിരുവനന്തപുരത്തു മാത്രമല്ല , കേരളം മുഴുവന്‍ ഒരു വലിയ മുന്നേറ്റത്തിനു ഈ തദ്ദേശ തെരഞ്ഞെടുപ്പു സാക്ഷ്യം വഹിക്കും. എസ്എന്‍ഡിപി ബിജെപി ബന്ധം തെരഞ്ഞെടുപ്പില്‍ വളരെ സഹായകമായിരുന്നു. മുമ്പെങ്ങും കാണാത്ത തരത്തിലുളള ബിജെപി തരംഗം പ്രതീക്ഷിക്കാമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഈ തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി എഴുതുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു. പരമ്പരാഗതമായിട്ട് ഇരു മുന്നണികള്‍ക്കും വോട്ട് ചെയ്തിട്ടുളള പതിനായിരക്കണക്കിന് ആളുകള്‍ ഇത്തവണ മാറി ചിന്തിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്യും. നരേന്ദ്ര മോദിയുടെ പ്രഭാവം ഇപ്പോഴും അതു പോലെ തന്നെ നിലനില്‍ക്കുന്ന. കേരളത്തില്‍ ഉണ്ടായിട്ടുളള പുതിയ സാഹചര്യങ്ങളും ഈ തെരഞ്ഞെടുപ്പില്‍ അനുകൂലമാകും എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha