ശിവന്‍കുട്ടിയുടെ മണ്ഡലത്തില്‍ തന്നെ ബിജെപി ഉറഞ്ഞു തുള്ളി… ബി.ജെ.പി മുന്നേറിയത് നേമം നിയോജകമണ്ഡലത്തില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 സീറ്റുകള്‍ നേടിയത് നേമം നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡുകളിലാണ്. വീടുകളില്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനമാണ് ബി.ജെ.പി നടത്തിയത്. അതേസമയം ഇടത് വലത് മുന്നണികള്‍ പാരമ്പര്യ വോട്ടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം ബി.ജെ.പിക്ക് വലിയ ഒരു തിരിച്ചടിയും തിരുവനന്തപുരത്തുണ്ടായി. ജില്ലയിലെ പ്രമുഖനേതാവും കഴിഞ്ഞ തവണത്തെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അശോക് കുമാര്‍ മൂന്ന് വോട്ടിന് വഞ്ചിയൂര്‍ വാര്‍ഡില്‍ പരാജയപ്പെട്ടു.
ബി.ജെ.പി പ്രതിപക്ഷമോ, അല്ലെങ്കില്‍ അധികാരത്തിലോ ഏറുന്ന സാഹചര്യത്തില്‍ അശോക് കുമാറിന് വലിയ തിരിച്ചടിയാണ്. ബി.ജെ.പി എല്‍ഡിഎഫിന് പിന്തുണ നല്‍കുമോ അതോ, യു.ഡി.എഫ് പിന്തുണയോടെ ഭരിക്കുമോ എന്നത് കാത്തിരുന്ന് കാണാം. അഥേസമയം തങ്ങള്‍ ഭരിക്കുമെന്നാണ് ബി.ജെ.പി നേതാവ് വി.വി രാജേഷ് പറഞ്ഞു. പാര്‍ട്ടി നിലപാട് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പല വാര്‍ഡുകളിലും ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്. ഇത് ഇരുമുന്നണികള്‍ക്കും വലിയ തിരിച്ചടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha