കിഴക്കമ്പലത്ത് ട്വന്റി 20 ഭരണം

കിറ്റക്‌സ് സ്ഥാപനത്തിന്റെ പിന്തുണയുള്ള സാംസ്‌കാരിക സംഘടന കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം നിശ്ചയിക്കും. വ്യവസായരംഗത്ത് അറിയപ്പെടുന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ മേധാവികളായ സാബു എം. ജേക്കബും, ബോബി എം. ജേക്കബുമാണ് ട്വന്റി 20 കിഴക്കമ്പലം എന്ന സാംസ്‌കാരിക സംഘടന കിഴക്കമ്പലം പഞ്ചായത്തില്‍ തുടക്കമിട്ടത്.
പഞ്ചായത്ത് ഭരണസമിതിയും കിറ്റെക്‌സ് ഗ്രൂപ്പും തമ്മിലുള്ള പോരാട്ടം ശക്തമായതിനെത്തുടര്‍ന്നാണ് ട്വന്റി 20യുടെ ആവിര്‍ഭാവം. കോണ്‍ഗ്രസും, എസ്.പി.ഐ യും, പി.ഡി.പി. യും, ജമാഅത്ത് ഇസ്ലാമിയും ഒറ്റക്കെട്ടായിട്ടാണ് കിറ്റെക്‌സിനെതിരെ രംഗത്ത് വന്നത്. ആദ്യഘട്ടത്തില്‍ സി.പി.ഐ(എം) ട്വന്റി 20ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. കേരളം ഉറ്റുനോക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നിരുന്നു. ചതുഷ്‌കോണ മത്സരം നടക്കുന്ന കിഴക്കമ്പലത്ത് 95 ശതമാനമായിരുന്നു പോളിങ്. സംസ്ഥാനത്തെ ഏറ്റവും കൂടിയ പോളിങ് ആണ് ഇത്. ബി.ജെ.പി, യു.ഡി.എഫ്, എല്‍.ഡി.എഫ്, കിറ്റെക്‌സ് ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന ട്വന്റി 20 യുടെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ത്ഥികളാണ് പ്രധാനമായും മത്സരരംഗത്ത് ഉണ്ടായിരുന്നത്.
19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ 75 ശതമാനത്തിലേറെ പോളിങ് നടക്കാത്ത കിഴക്കമ്പലത്ത് പോളിങ് ശതമാനം 95 ആയത് രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചു. ഫലത്തിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്. 18 കുടിവെള്ള പദ്ധതി, 450 വീടുകളുടെ നിര്‍മ്മാണം എന്നിവ തുടങ്ങുകയും ചെയ്തു. ഇത് ജനപ്രിയമായി. ഈ ആത്മവിശ്വാസത്തില്‍ ശക്തമായ ബഹുജനപിന്തുണയുമായി മുഴുവന്‍ വാര്‍ഡുകളിലും ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തിയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ട്വന്റി ട്വന്റി എന്ന സംഘടന പോരാട്ടത്തിനിറങ്ങിയത്. ഇതോടെ മുന്നണികള്‍ അങ്കലാപ്പിലുമായി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്നു ഡിവിഷനുകള്‍. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. മാറി മാറി ഭരണത്തിലേറുന്ന ഇടതു വലതു മുന്നണികളെ വെല്ലുവിളിച്ച് ത്രികോണ മത്സരം കിഴക്കമ്പലത്ത് രൂപപ്പെട്ടു.
കോര്‍പ്പറേറ്റ് സ്ഥാപനം പിന്തുണ നല്‍കുന്ന സംഘടനാഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഇരു മുന്നണികളിലും മുമ്പ് പഞ്ചായത്ത് അംഗങ്ങളായിരുന്നവര്‍ ഇക്കുറി ട്വന്റി 20 യുടെ ബാനറില്‍ മത്സരിച്ചു. സിറ്റിംങ് അംഗങ്ങളും അവരിലുണ്ടായിരുന്നു. ഇതോടെ മുന്നണികളിലെ പ്രതിസന്ധി കൂടി. ഈ പരീക്ഷണം വിജയിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അടുത്ത തവണ മുതല്‍ പ്രാദേശിക കൂട്ടായ്മകള്‍ സജീവമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 2020 ല്‍ പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി 20 കൂട്ടായ്മ തുടങ്ങിയത്. 14,000 മുട്ടകോഴികള്‍, 2800 താറാവുകള്‍, 950 മലബാറി ആടുകള്‍, 1100 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി, 450 ഏക്കറില്‍ നെല്‍കൃഷി, 14,000 ജാതി തൈ, 10,000 തെങ്ങ്, ഏഴു ലക്ഷം പച്ചക്കറിതൈ എന്നിവ സൗജന്യമായി വിതരണം ചെയ്തു. വിലക്കയറ്റം തടയാന്‍ പകുതി വിലയ്ക്ക് പച്ചക്കറിയും പലചരക്ക് വിതരണവും നടത്തിക്കഴിഞ്ഞു. ഇതെല്ലാം ജനങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇതെല്ലാം വോട്ടായി മാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha