Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഗ്രീഷ്മയുടെ പ്രതിശ്രുത വരനായ നാഗർകോവിലിലെ സൈനികന് കൊലപാതകത്തിൽ പങ്കില്ല; ജമ്മു കാശ്മീരിൽ നിന്നും ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയത് ആ ഒരു കാര്യം അറിയാനായി, ഷാരോണുമായി തൃപ്പരിപ്പിൽ പോയ ദിവസവും സൈനികനെ വിളിച്ചിരുന്നതായി അന്വേഷണ സംഘം! കാര്യങ്ങൾ എല്ലാം അറിഞ്ഞത് സഹസൈനികർക്കൊപ്പം യുട്യൂബ് വഴി, അവസാനം അതും പുറത്ത്...

06 DECEMBER 2022 11:09 AM IST
മലയാളി വാര്‍ത്ത

കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ പ്രതിശ്രുത വരനായ നാഗർകോവിലിലെ സൈനികന് ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാൻ നോട്ടീസ് നൽകി. പിന്നാലെ ജമ്മു കാശ്മീരിൽ നിന്നും ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തുകയുണ്ടായി. ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കൈപറ്റി കമാന്റിങ് ഓഫീസറുടെ അനുമതി വാങ്ങി കഴിഞ്ഞയാഴ്ചയാണ് സൈനികൻ നാഗർ കോവിലിലെ തറവാട് വീട്ടിൽ എത്തിയിരുന്നത്. ഇതിനുപിന്നാലെ പിതാവിനൊപ്പം രണ്ട് ദിവസം മുൻപ് റൂറൽ എസ്‌പി. ഓഫീസിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരിക്കുകയാണ്. സൈനികന്റെ മൊഴി പ്രകാരം ഗ്രീഷ്മയ്ക്ക് ഷാരോണുമായി അടുപ്പം ഉണ്ടായിരുന്നത് അറിയില്ലയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്.

കൂടാതെ ബന്ധുവഴി വന്ന വിവാഹാലോചന വിശദമായി അന്വേഷിച്ച ശേമാണ് ഉറപ്പിച്ചത്. നല്ല കുടുംബം പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസം, മോശമല്ലാത്ത സാമ്പത്തികം എന്നിവ മുൻനിർത്തിയാണ് വിവാഹം ഉറപ്പിച്ചതും. പിന്നാലെ ജാതക കൈമാറ്റൽ ചടങ്ങിന് ശേഷം ദിനവും ഫോണിൽ സംസാരിച്ചിരുന്നു. അന്നൊന്നും തന്നെ അസ്വഭാവികത തോന്നിയില്ല എന്നും സൈനികൻ വ്യക്തമാക്കി. ഷാരോണിന്റെ മരണശേഷം യൂട്യൂബ് വഴിയാണ് കാര്യങ്ങൾ അറിഞ്ഞിരുന്നത്. പിന്നീട് ടിവി ന്യൂസിലും കാര്യങ്ങൾ അറിയുകയുണ്ടായി. ഇതിനിടയിൽ തന്നെ ഗ്രീഷ്മയെ ബന്ധപ്പെട്ടുവെങ്കിലും വാർത്തകളിൽ വരുന്നത് സത്യമല്ലന്ന് വാദിക്കാനാണ് അവൾ ശ്രമിച്ചത്.

അതോടൊപ്പം തന്നെ ഒരു ബന്ധവും ഉണ്ടായിട്ടില്ല. അതോടെ ആ അദ്ധ്യായം അടഞ്ഞു. ഗ്രീഷ്മ ഷാരോണുമായി തൃപ്പരിപ്പിൽ പോയ ദിവസവും സൈനികനെ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്ക് ലീവിന് വന്നപ്പോൾ പുറത്ത് വെച്ച് നേരിൽ കണ്ടിരുന്നതായും സൈനികൻ പറയുണ്ടായി.

വിവാഹം നടത്താൻ താല്പര്യമില്ലാത്തതിനാൽ തന്നെ ഗ്രീഷ്മയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുന്നതായി ബന്ധുവഴി തന്നെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റ് വിവാഹാലോചനകൾ തുടങ്ങിയെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോടു സൈനികൻ വെളിപ്പെടുത്തുകയുണ്ടായി. ഷാരോണിനെ അറിയില്ലെന്ന് മാത്രമല്ല ഇവർ തമ്മിലെ അടുപ്പവും സൈനികൻ അറിഞ്ഞിരുന്നില്ലന്ന് അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്. വിശദമായ മൊഴി നൽകിയ ശേഷം നാഗർ കോവിലിലേയ്ക്ക് മടങ്ങിയ സൈനികൻ രണ്ടു ദിവസത്തിനകം ജോലിസ്ഥലത്തേക്ക് മടങ്ങി പോകുകയും ചെയ്യും.

അതേസമയം ഗ്രീഷ്മയെ തെളിവെടുപ്പിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിൽ എത്തിച്ച വാർത്ത പുറത്തു വന്നപ്പോഴാണ് ഇവർ തൃപ്പരപ്പിൽ താമസിച്ച വിവരം പോലും സൈനികൻ അറിയുന്നത്. ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിലിൽ ഇരുവരും എത്തുകയുണ്ടായി. ജൂണിലാണ് ഇവിടെ ഇവർ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങിയെന്ന വിവരവും ജമ്മുവിൽ ഇരുന്ന് മലയാളം ന്യൂസ് ചാനലുകൾ കണ്ടപ്പോഴാണ് സൈനികൻ അറിയുന്നത്.

ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ജൂലൈ മാസത്തിലും ഷാരോണമായി ചേർന്ന് റൂം എടുത്തതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറയുകയുണ്ടായി. അന്ന് രണ്ട് ദിവസമാണ് താമസിച്ചിരുന്നത്. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends