കായലില്‍ ചാടി കൂട്ടആത്മഹത്യ: ബ്‌ളാക്ക് മെയില്‍ കെണിയെ കുറിച്ച് അന്വേഷിക്കുന്നു

ആക്കുളം പാലത്തില്‍ നിന്നു കായലില്‍ ചാടി അമ്മയും കുട്ടിയും ട്രെയിനിനു മുന്നില്‍ ചാടി സഹോദരിയും മരിക്കാനിടയായ സംഭവങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തും. കിളിമാനൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളിന് സമീപം ജാസ്മിന്‍ മന്‍സിലില്‍ റഹിമിന്റെ ഭാര്യ ജാസ്മിന്‍(35), മകള്‍ ഫാത്തിമ (4) ജാസ്മിന്റെ സഹോദരി സജിനി (30) എന്നിവരുടെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തുവാന്‍ പൊലീസ് ഊര്‍ജ്ജിതശ്രമങ്ങള്‍ ആരംഭിച്ചു.
സാമ്പത്തിക ബാദ്ധ്യതകളും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ ബന്ധുക്കളുടെ ചതിയും വിശ്വാസ വഞ്ചനയുമാണ് തങ്ങള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് ജാസ്മിന്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും മറ്റ് ചില കാര്യങ്ങളും ആത്മഹത്യാപ്രേരണയ്ക്ക് ഇടയാക്കിയതായി സൂചനകളുള്ളതിനാലാണ് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന്റെ തീരുമാനം.
ജാസ്മിന് പിന്നാലെ സഹോദരി സജിനിയും ജീവനൊടുക്കിയതാണ് കുടുംബത്തില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ എന്തെങ്കിലും മോശമായ അനുഭവങ്ങളോ അതിനെ തുടര്‍ന്നുള്ള ബ്‌ളാക്ക് മെയിലിംഗോ ഭീഷണിയോ കാരണമായിട്ടുണ്ടോയെന്ന അന്വേഷണത്തിന് പൊലീസിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, അത്തരം കാര്യങ്ങളെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. ജാസ്മിന്റെയും സജിനിയുടെയും ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചുകൊണ്ടുവരികയാണ്. ജാസ്മിനും മകളും മരിക്കാനിടയായ സംഭവം സംബന്ധിച്ച് പേട്ട പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി കിളിമാനൂര്‍ സി.ഐയ്ക്ക് കൈമാറും. ജാസ്മിന്റെ സഹോദരി സജിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവം പേട്ട പൊലീസാണ് അന്വേഷിക്കുക. ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് ബന്ധുവായ എന്‍.എം.എസ് സ്വകാര്യ ബസ് ഉടമ തോട്ടയ്ക്കാട് ഈരാണിക്കോണം ലീലാമന്‍സില്‍ നാസറിനെ (45) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം സംഭവവുമായി ബന്ധമുള്ള മറ്റ് രണ്ട് സ്ത്രീകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ ബന്ധുവീടുകളില്‍ പൊലീസ് ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിശ്വാസ വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബന്ധുവും അയല്‍വാസിയുമായ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജഡ്ജി, റൂറല്‍ എസ്.പി, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി, കിളിമാനൂര്‍ സി.ഐ , കല്ലമ്പലം എസ്.ഐ എന്നിവര്‍ക്കായി എഴുതിയ ആറ് ആത്മഹത്യാക്കുറിപ്പുകളില്‍ നാസറും ബന്ധുക്കളായ രണ്ട് സ്ത്രീകളും ചേര്‍ന്ന് തങ്ങളെ വഞ്ചിച്ചതായുള്ള ജാസ്മിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇവരെ പ്രതിയാക്കി പൊലീസ് കേസെടുത്തത്.
ബാങ്കില്‍ നിന്നുള്ള ജപ്തിഭീഷണിയും ആഡംബര ജീവിതത്തെ തുടര്‍ന്നുണ്ടായ കടബാദ്ധ്യതകളും ഭര്‍ത്താവ് റഹിമിന് ഗള്‍ഫിലുണ്ടായ കടക്കെണിയുമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നെങ്കിലും സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന എന്തെങ്കിലും കാര്യങ്ങളും ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. സാമ്പത്തിക ബാദ്ധ്യതകളില്‍ കുടുങ്ങി നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ കഴിയുന്ന ജാസ്മിന്റെ ഭര്‍ത്താവ് റഹിമിനെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha