ഇവളെന്റെ സ്വന്തം അനുജത്തി; സഹായഹസ്തവുമായി മഞ്ജു...

അമ്പിളി ഫാത്തിമയക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി മഞ്ജു വാര്യര്‍. അമ്പിളിയുടെ ഹൃദയമിടിപ്പുകള്‍ നിലക്കാതെ കാക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മഞ്ജു വാര്യര്‍. ഹൃദയവും ശ്വാസകോശങ്ങളും മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന അമ്പിളിക്കു തുടര്‍ ചികിത്സയ്ക്കു സഹായമായി 5 ലക്ഷം രൂപ മഞ്ജു നല്‍കും. ഒപ്പം സിവില്‍ സര്‍വീസ് പഠനത്തിന് എല്ലാ സഹായവും.
അപൂര്‍വമായ രോഗാവസ്ഥയിലായിരുന്ന അമ്പിളിയുടെ കഥ അറിഞ്ഞ വായനക്കാരാണ് ശസ്ത്രിക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള സഹായം ചെയ്തത്. ആദ്യം ഹൃദയവും ശ്വാസകോശങ്ങളും മാറ്റി വച്ച അത്യപൂര്‍വ്വ ശസ്ത്രക്രിയ പിന്നീട് അണുബാധയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഹൃദയം തുറന്നുള്ള മറ്റൊരു ശസ്ത്രക്രിയ കൂടി. അധിക നാള്‍ ജീവിതമില്ലെന്നു ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയതിനുശേഷമായിരുന്നു ശസ്ത്രക്രിയകളും ജീവിതത്തിലേക്കുള്ള തിരിച്ചു വരവും.
അവള്‍ കടന്നു പോയ പരീക്ഷണങ്ങളെ കുറിച്ച് അറിഞ്ഞപ്പോള്‍ മഞ്ജു ഫെയ്‌സ്ബുക്കില്‍ അതേ കുറിച്ചു കുറിച്ചു. അതിനുശേഷം അമ്പിളിയുടെ മാതാപിതാക്കളെ വിളിച്ചു. അവര്‍ അമ്പിളിക്കു ഫോണ്‍ കൈമാറി. അനുജത്തിക്കു എന്താണു ഞാന്‍ തരേണ്ടത് എന്ന മഞ്ജുവിന്റെ ചോദ്യത്തിന് അമ്പിളിയുടെ മറുപടി ഇങ്ങനെയായിരുന്നു. എനിക്കൊന്നു കാണണം ചേച്ചിയെ. ഏറ്റവും അടുത്ത ദിവസം ചെന്നൈയിലെത്തുമെന്നു മഞ്ജുവിന്റെ വാക്ക്.
മറ്റൊരു ആഗ്രഹം അമ്പിളി പങ്കു വച്ചു. ഐഎഎസ് എന്ന സ്വപ്‌നം മഞ്ജു വാക്കു കൊടുത്തു. ഐഎഎസ് പഠിക്കാനുള്ള പഠനചെലവു മുഴുവന്‍ വഹിക്കാം. ഒപ്പം ഇപ്പോള്‍ ചികിത്സയ്ക്കു താങ്ങായി 5 ലക്ഷം രൂപയുടെ സമ്മാനവും. ചെന്നൈയിലേക്കു ചികിത്സയ്ക്കു പോകുന്നതിന്റെ തലേ ദിവസം എഴുതിയ എംകോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 85% മാര്‍ക്ക് വാങ്ങിയാണ് അമ്പിളി ജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha