മുഖ്യമന്ത്രിയും യു.ഡി.എഫ് നേതാക്കളും സരിതയെ ലൈംഗീകമായി ഉപയോഗിച്ചു: ബിജു രാധാകൃഷ്ണന്‍

സരിത എസ്.നായരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗീകമായി ഉപയോഗിച്ചുവെന്ന് ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയ്ക്ക് പുറമേ ഭരണപക്ഷത്തെ അഞ്ചുപേര്‍ സരിതയെ ലൈംഗീകമായി ഉപയോഗിച്ചുവെന്നും അതില്‍ അഞ്ചുപേരുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും സോളാര്‍ കമ്മിഷനില്‍ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. ആറാമത്തെയാളുടെ ദൃശ്യം കാണിക്കാതിരുന്നത് എന്താണെന്ന സോളാര്‍ കമ്മിഷന്റെ ചോദ്യത്തിന് അത് മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ദൃശ്യങ്ങളായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു ബിജു മൊഴി നല്‍കിയത്. മുഖ്യമന്ത്രിയും സരിതയും ഒപ്പമുള്ള ദൃശ്യങ്ങള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ബിജു പറഞ്ഞു.
ഹൈബി ഈഡന്‍, ഷിബു ബേബി ജോണ്‍, ആര്യാടന്‍ ഷൗക്കത്ത്, എ.പി അനില്‍ കുമാര്‍, എ.പി അനില്‍ കുമാറിന്റെ പി.എ നസറുള്ള എന്നിവരും സരിതയും ഒപ്പമുള്ള ദൃശ്യങ്ങളാണ് തന്റെ കൈവശമുള്ളതെന്നും ദൃശ്യങ്ങള്‍ കമ്മിഷനില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
ആരുടെയും സമ്മര്‍ദമില്ലാതെയാണ് താന്‍ ഇന്ന് സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കുന്നതെന്നും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇതുവരെ ഇക്കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്താതിരുന്നതെന്നും ബിജു പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഒരുപക്ഷേ ഇത് തന്റെ മരണമൊഴിയാകാമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുകളെ കുറിച്ചാണ് ഉച്ചവരെ ബിജു കമ്മിഷനില്‍ മൊഴി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha