സോളാര്‍ പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് വി എസ് അച്യൂതാനന്ദന്‍

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ലൈംഗീക പീഡനാരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കുമെതിരെയും ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടില്ല, ഇനിയൊട്ടുണ്ടാവുകയുമില്ല.
കേരളത്തിലെ അമ്മപെങ്ങമ്മാരെ ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. സെക്രട്ടറിയേറ്റ് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജു രാധാകൃഷ്ണന്റെ കൈവശമുള്ള സിഡി ഉമ്മന്‍ചാണ്ടി ഏതുവിധേനയും നശിപ്പിക്കാന്‍ ശ്രമിക്കും. അതിനാല്‍ സിഡി സോളാര്‍ കമ്മീഷന്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha