ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് അക്കൗണ്ട് വഴിനല്‍കാനുള്ള നിയമ ഭേദഗതി പാസാക്കി

വ്യവസായ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് വഴിയോ ചെക്കായോ നല്‍കണമെന്ന നിയമ ഭേദഗതി നിയമസഭ പാസാക്കി. ചെക്കോ, ബാങ്ക് അക്കൗണ്ടോ എന്ന് തൊഴില്‍ ഉടമയ്ക്കു തീരുമാനിക്കാം.
തൊഴിലാളിയുടെ ശമ്പളം, പി.എഫ്, ഇ.എസ്.ഐ, അവധി, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി 43 ഇനം വിവരങ്ങളും ബാങ്കിന് കൈമാറാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
ശമ്പളം യഥാസമയം ലഭിച്ചിട്ടുണ്ടോ, നിയമപരമായ വേതനം നല്‍കുന്നുണ്ടോ എന്നൊക്കെ തൊഴില്‍ വകുപ്പിന് പരിശോധിക്കാന്‍ അവസരം ലഭിക്കുന്ന നിയമം വിപ്ലകരമാണെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ കൂലി നിശ്ചയിക്കാതെയും നിശ്ചയിച്ചവ യഥാസമയം പുതുക്കാതെയും പല മേഖലകളിലും ശമ്പളം ബാങ്കില്‍ നല്‍കിയതു കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഭേദഗതിയെ എതിര്‍ത്തു. 31ന് എതിരെ 58 വോട്ടുകള്‍ക്കാണ് ഭേദഗതി പാസാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha