സംസ്ഥാനത്ത് ഒരു അംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് ഒരു അംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം കാര്‍ഡുകളില്‍ 75 ശതമാനത്തിലധികവും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ജില്ലാ സപ്ലൈ ഓഫീസര്‍മാരോട് അന്വേഷണത്തിന് പൊതുവിതരണ ഉപഭോതൃകാര്യ കമ്മിഷണര്‍ ഉത്തരവിട്ടത്.
കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് എ.എ.വൈ വിഭാഗത്തില്‍ നിലനിറുത്തേണ്ട സാഹചര്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
എ.എ.വൈ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ യോഗ്യതയില്ലെങ്കില്‍ കാര്‍ഡുടമയെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) മാറ്റണം. സംസ്ഥാനത്ത് 5,87,700 മഞ്ഞ കാര്‍ഡുകളാണുള്ളത്. എ.എ.വൈ കാര്‍ഡുള്ളവര്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോഗ്രാം ധാന്യം സൗജന്യമാണ്.
ചിലര്‍ ഇങ്ങനെ ലഭിക്കുന്ന ധാന്യം മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നതായി നേരത്തെ വകുപ്പ് അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























