നണ്‍ട്രി പെരിയ കെഎസ്ആര്‍ടിസിക്ക്...നഷ്ടത്തിലും പെരുമഴയത്തോടി കെഎസ്ആര്‍ടിസി തമിഴ് മക്കളുടെ കൈയ്യടി നേടി

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി തമിഴ്‌നാട്ടില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി. പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ സൗജന്യ ബസ് സര്‍വീസ് നടത്തിയ കേരള സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും തമിഴ് മാധ്യമങ്ങളുടെ പ്രശംസ. കെഎസ്ആര്‍ടിസി ഇന്നലെവരെ 32 സര്‍വീസാണ് കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്നു ചെന്നൈയിലേക്കു നടത്തിയത്.
ചെന്നൈയില്‍നിന്നു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു സൗജന്യ യാത്രയ്ക്കു പുറമേ ശുദ്ധജലവും ബിസ്‌കറ്റും പഴവുമുള്‍പ്പെടെ ഭക്ഷണ സാധനങ്ങളും ലഭ്യമാക്കി. 1600ല്‍ അധികംപേര്‍ ഈ ബസുകളില്‍ നാട്ടിലേക്കു മടങ്ങിയതായാണു കണക്ക്. ദിനമലര്‍ ഉള്‍പ്പെടെ പ്രമുഖ തമിഴ് പത്രങ്ങള്‍ കേരളത്തിന്റെ നടപടിയെ സ്വാഗതം ചെയ്തു. ബസുകളില്‍ കേരള മുഖ്യമന്ത്രിയുടെ സ്റ്റിക്കര്‍ പതിച്ചിട്ടില്ലെന്നതും വാര്‍ത്തയില്‍ പ്രാധാന്യത്തോടെ പറയുന്നു.
ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയ്ക്കു താഴെ ഒട്ടേറെപേര്‍ കേരളത്തിനു നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്കു പരിഗണന നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്നു പലരും ചൂണ്ടിക്കാട്ടി. കേരളത്തില്‍നിന്നു ചെന്നൈയിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്തതിനാല്‍ ആദ്യമായാണ് ഈ ബസുകള്‍ ചെന്നൈയിലെത്തിയത്. അതുകൊണ്ടുതന്നെ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബസുകള്‍ നഗരത്തിന് പുതുമയുള്ള കാഴ്ചയുമായി.
കോയമ്പേട് ബസ് ടെര്‍മിനലില്‍ ബസ് ബേ നാലില്‍നിന്നാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍. സൗജന്യ സര്‍വീസായതിനാല്‍ ഡീസലടിക്കാന്‍ 6000 രൂപ വീതം നല്‍കിയാണ് ഒരോ ബസും ട്രിപ്പിന് അയയ്ക്കുന്നത്. ഓരോ ബസിലും രണ്ടു വീതം െ്രെഡവര്‍മാരുണ്ട്. ചെന്നൈയിലേക്കുള്ള സര്‍വീസുകളില്‍ ടിക്കറ്റ് എടുക്കണമെങ്കിലും കേരളത്തിലേക്കുള്ള മടക്കയാത്ര സൗജന്യമാണ്. യാത്രക്കാരെ സഹായിക്കാനായി കോയമ്പേട് ബസ് ടെര്‍മിനലില്‍ നോര്‍ക്ക കൗണ്ടറും തുറന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha