12 ദിവസത്തെ മൗനം വെടിഞ്ഞ് ബഹു: മുഖ്യമന്ത്രി ഒടുവിൽ മറുപടി പറയാൻ തീരുമാനിച്ചു; അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിക്ക് നന്ദി; കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ്, തിരികെ വാങ്ങണം; പൊട്ടിത്തെറിച്ച് സ്വപ്‍ന സുരേഷ്

ബ്രഹ്‌മപുരം വിഷയത്തിൽ സോൺട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പങ്കു. ഇത്തരത്തിലൊരു ആരോപണം ശിവശങ്കറിനെതിരെ വിട്ടിരിക്കുന്നത് സ്വപ്ന ഉന്നയിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നാണ് സ്വപ്‌ന പറയുന്നത് . മാത്രമല്ല മൊബിലൈസേഷൻ അഡ്വാൻസ് എന്നൊരു കാര്യത്തെ കുറിച്ചും സ്വപ്ന പരാമർശിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങൾ ഇതാണ് ;
12 ദിവസത്തെ മൗനം വെടിഞ്ഞ് ബഹു: മുഖ്യമന്ത്രി ഒടുവിൽ മറുപടി പറയാൻ തീരുമാനിച്ചു . അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിക്ക് നന്ദി. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ്, തിരികെ വാങ്ങണം . എന്നിട്ട് ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങുന്ന സാധാരണക്കാരായ സ്ത്രീകൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി താങ്കൾ ലെജിസ്‌ലേറ്റീവ് അസ്സംബ്ലിയിൽ എപ്പോഴത്തെയും പോലെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് നന്നായി അറിയാം. കാരണം താങ്കൾക്ക് വായിക്കാനുള്ള കുറിപ്പ് സമയത്തു കിട്ടാഞ്ഞതുകൊണ്ടാവാം പ്രതികരിക്കാത്തത് .കാരണം താങ്കളുടെ വലംകൈ ആശുപത്രിയിലാണല്ലോ . "ശിവശങ്കർ സർ" അത് കൈകാര്യം ചെയ്യണമായിരുന്നു. ഈ ഇടപാടിൽ ശിവശങ്കർ ഉൾപ്പെട്ടിരിക്കുന്നതുവെന്നതിനാൽ താങ്കൾ ഇങ്ങനെ മറുപടി പറയാൻ കാത്തിരിക്കരുത്. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ, ദയവായി എന്റെ നിർദ്ദേശം സ്വീകരിക്കുക, പ്രായഭേഭമെന്യേ ബാക്കിയുള്ളവരെ രക്ഷിക്കാൻ ഞങ്ങളുടെ ജീവൻ പണയപ്പെടുത്തി ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കും.
പക്ഷേ നിങ്ങൾ വാങ്ങിച്ച അഡ്വാൻസ് ബ്രഹ്മപുരത്തെ രക്ഷാപ്രവർത്തനത്തിനു ഇറങ്ങുന്ന ആളുകൾക്കും കൊച്ചിക്കാർക്കും വിതരണം ചെയ്യുക.ഞാൻ എന്തിനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയിൽ താമസിച്ചിരുന്നു . നിങ്ങൾ കാരണം ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.എന്റെ ജീവന് ഭീഷണിയും അപകടവും ഉണ്ടായാലും കൊച്ചിയിലെ ജനങ്ങളെ സഹായിക്കാൻ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും. എന്താണ് മൊബിലൈസേഷൻ അഡ്വാൻസ്, അതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം , എന്നാണ് സ്വപ്ന തന്റെ കുറിപ്പിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























