പമ്പാ മലിനീകരണം തടയാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി

പമ്പാനദിയില്‍ കൊച്ചുപമ്പ,ഞുണങ്ങാര്‍,ആറാട്ടുകടവ് തുടങ്ങിയ ഭാഗങ്ങളിലെ മലിനികരണത്തിന് കാരണമായ കോളിഫോം ബാക്ടിരിയായുടെ അളവ് നിയന്ത്രിക്കാന്‍ ഉടന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ നിര്‍ദ്ദേശങ്ങളില്‍ സ്വകരിച്ച നടപടികള്‍ അറിയിക്കാന്‍ മലിനികരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്കി. മാലിന്യ ട്രിററ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനത്തിലെ അപാകതയെകുറിച്ചുള്ള കമ്മിഷണറുടെ റിപ്പോര്‍ട്ട് കോടതി പരിശോധിച്ച് വിലയിരുത്തി. മലിനികരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് കരാറുകാര്‍ പരിഹാര നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha