താമസസ്ഥലത്ത് കഞ്ചാവുചെടി വളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍....രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന

താമസസ്ഥലത്ത് കഞ്ചാവുചെടി വളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. കുമ്മനം കളപ്പുരക്കടവ് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മന്നാസ് അലിയെ ആണ് എക്‌സൈസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രതിയില്‍ നിന്ന് പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി എക്‌സൈസ് .
അതേസമയം പത്തനംതിട്ട കവിയൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവുചെടി വളര്‍ത്തിയ യുവാവിനെ എക്‌സൈസ് സംഘം കഴിഞ്ഞമാസം പിടികൂടിയിരുന്നു. കവിയൂര്‍ ഉതുംകുഴിയില്‍ അഭിലാഷ് അനില്‍ (24)ആണ് പിടിയിലായത്.
എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കഞ്ചാവുചെടികള്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha

























