വന്ദേഭാരത് കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കില്ല

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 25 ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനില്‍ സഞ്ചരിക്കില്ല. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ സഞ്ചരിക്കുക. രാവിലെ പത്തരയ്ക്ക് നടക്കുന്ന ഫ്‌ലാഗ് ഓഫിന് ശേഷം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കന്നിയാത്രയില്‍ നിലവിലെ 9 സ്‌റ്റോപ്പുകള്‍ക്ക് പുറമെ സ്‌പെഷ്യല്‍ സ്‌റ്റോപ്പുകളും ഉണ്ടാകും. രാവിലെ 10.30ന് തീരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ആദ്യ യാത്ര രാത്രി 9.15ന് കാസര്‍കോടെത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്,
തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഉദ്ഘാടന ദിവസം സ്‌റ്റോപ്പ് അനുവദിച്ചത്. എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കാനാണ് ഉദ്ഘാടന ദിവസം അധികം സ്‌റ്റോപ്പുകള്‍ അനുവദിച്ചതെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം വന്ദേഭാരത് ട്രെയിനിന്റെ പതിവ് സമയക്രമ പ്രകാരം രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂര്‍ 5 മിനിട്ടാണ് റണ്ണിംഗ് ടൈം. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാകില്ല.
തിരുവനന്തപുരം–കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634)
തിരുവനന്തപുരം– 5.20
കൊല്ലം– 6.07
കോട്ടയം– 7.25
എറണാകുളം ടൗണ്‍– 8.17
തൃശൂര്‍– 9.22
ഷൊര്‍ണൂര്‍– 10.02
കോഴിക്കോട്– 11.03
കണ്ണൂര്‍– 12.03
കാസര്‍കോട്– 1.25ന്മ
കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633)
കാസര്‍കോട്–2.30
കണ്ണൂര്‍–3.28
കോഴിക്കോട്– 4.28
ഷൊര്‍ണൂര്‍– 5.28
തൃശൂര്‍–6.03
എറണാകുളം–7.05
കോട്ടയം–8.00
കൊല്ലം– 9.18
തിരുവനന്തപുരം– 10.35
https://www.facebook.com/Malayalivartha






















