സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ സ്വദേശി മനോജ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആയിരുന്നു അപകടം നടന്നത്.
വീടിന് സമീപത്തെ തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി വലിച്ച് മീന്‍പിടിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനോജിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















