Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മോദിയുടെ ബുദ്ധി അപാരം... വന്ദേ ഭാരതിനെ തകര്‍ക്കാന്‍ വെറും സ്വപ്നമായ കെ റെയിലിന്റെ ടിക്കറ്റ് നിരക്കും കൊണ്ട് വന്ന സഖാക്കള്‍ ഓടിത്തള്ളി; വന്ദേ ഭാരതിനായി മുസ്ലിം ലീഗും സിപിഎമ്മും പ്രതിഷേധത്തിലേക്ക്

23 APRIL 2023 10:16 AM IST
മലയാളി വാര്‍ത്ത

കെ റെയില്‍ മതി, കെ റെയിലിലേ കയറുകയുള്ളൂ എന്ന് വീമ്പിളക്കിയ സഖാക്കള്‍ ഓടിത്തള്ളുകയാണ്. ഒരു സീറ്റിനായും ഒരു സ്റ്റോപ്പിനായും പ്രതിഷേധിക്കാനൊരുങ്ങുകയാണ്. വന്ദേ ഭാരതിന് ആളെക്കിട്ടില്ലെന്ന് പറഞ്ഞവരെല്ലാം ഉദ്ഘാടനമടുത്തതോടെ കളം മാറ്റി ചവിട്ടുകയാണ്.

വന്ദേഭാരത് സ്റ്റേഷന്‍ പട്ടികയില്‍ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗും സിപിഎമ്മും പ്രതിഷേധത്തിലേക്ക്. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയുടെ സമയത്തില്‍ മാറ്റം വരുത്തി. ഇന്നും നാളെയും ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി.

ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. രണ്ടാമത്തെ തവണ നിര്‍ത്തിയിരുന്നില്ല. തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

സിപിഎം ഇന്ന് വൈകീട്ട് തിരൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറത്തെ പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും ഇതുവഴി കടന്നു പോകുന്ന പല പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ലാത്തതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം റെയില്‍വേ ബോര്‍ഡ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറക്കി. നേരത്തെ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി റെയില്‍വേ ബോര്‍ഡിനും മന്ത്രിയ്ക്കും കത്ത്‌നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോപ്പ് അനുവദിച്ചത്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും കണക്കിലെടുത്ത് ഇന്നും നാളെയും ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം - ഗുരുവായൂര്‍ സ്‌പെഷലും, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കി.

ഇന്നത്തെ കണ്ണൂര്‍ - എറണാകുളം എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്റെ മടക്കയാത്ര തൃശ്ശൂരില്‍ നിന്നായിരിക്കും. ഇന്നും നാളെയും ചില ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം - തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ - കൊച്ചുവേളി ട്രെയിന്‍ നേമം വരെ മാത്രമേ സര്‍വീസ് നടത്തൂ.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം തിരുവനന്തപുരം സെന്‍ട്രലിലേക്കുള്ള ചില ട്രെയിനുകള്‍ ഇന്നും നാളെയും കൊച്ചുവേളിയിലും നേമത്തും കഴക്കൂട്ടത്തുമായി യാത്ര അവസാനിപ്പിക്കും. ഇവയുടെ മടക്ക സര്‍വീസും അതത് സ്റ്റേഷനുകളില്‍ നിന്നായിരിക്കും.

മലബാര്‍, ചെന്നൈ മെയില്‍ എന്നിവ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് മടങ്ങും. അമൃത എക്സ്പ്രസ് 25ന് കൊച്ചുവേളിയിലായിരിക്കും യാത്ര നിറുത്തുക. ശബരി എക്സ്പ്രസ് തിങ്കളാഴ്ച കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിച്ച് പിറ്റേന്ന് അവിടെ നിന്ന് സെക്കന്‍ഡറാബാദിലേക്ക് മടങ്ങും. കൊല്ലം - തിരുവനന്തപുരം പാസഞ്ചര്‍ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. മടക്കവും അവിടുന്നായിരിക്കും. നാഗര്‍കോവില്‍ - കൊച്ചുവേളി പാസഞ്ചര്‍ എക്സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നേമത്ത് യാത്ര അവസാനിപ്പിക്കും. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് മടക്കം.

ചൊവ്വാഴ്ച വൈകിട്ട് 4.55ന് തിരുവനന്തപുരത്തു നിന്ന് സില്‍ചാറിലേക്കുള്ള അരുണോയ് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി 6.25 നായിരിക്കും പുറപ്പെടുക. 24നുള്ള അനന്തപുരി എക്സ്പ്രസ്, 25നുള്ള കന്യാകുമാരി - പൂനെ എക്സ്പ്രസ് എന്നിവയും വൈകാനിടയുണ്ട്.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends