പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസ്... ടിക് ടോക് താരം 'മീശ വിനീതു'മായി പൊലീസ് തെളിവെടുപ്പ് നടത്തി... കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു

പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ടിക് ടോക് താരം 'മീശ വിനീതു'മായി പൊലീസ് തെളിവെടുപ്പ് നടത്തി. പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിലാണ് മീശ വിനീതിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു.
മീശ പിരിച്ച് ടിക് ടോക്കില്‍ ആരാധകരെ ഉണ്ടാക്കിയ വിനീത് നേരത്തേ പീഡനക്കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം നേടി. കവര്‍ച്ച കേസില്‍ വീണ്ടും അഴിക്കുള്ളിലാകുമ്പോള്‍ ഫില്‍റ്ററില്ലാത്ത മീശ വിനീതിന്റെ പുതിയ മുഖമാണ് തെളിയുന്നത്.
കണിയാപുരത്തെ പെട്രോള്‍ പമ്പ് മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള കളക്ഷന്‍ തുകയായ രണ്ടര ലക്ഷം രൂപ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയില്‍ നിക്ഷേപിക്കാനായി എത്തിയപ്പോഴാണ് ഇക്കഴിഞ്ഞ 23ന് കവര്‍ച്ചയ്ക്കിരയായത്. മീശ വിനീതിനെയും കൂട്ടാളി ജിത്തുവിനെയും സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
ബാങ്കില്‍ പണം നിക്ഷേപിക്കാനായി പോകുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കവര്‍ച്ചയ്ക്കായി നഗരൂരില്‍ നിന്ന് ബൈക്കും മോഷ്ടിച്ചു. കവര്‍ച്ചയ്ക്ക് ശേഷം പോത്തന്‍കോട് വച്ച് ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാര്‍ വാങ്ങി തൃശൂരിലേക്ക് പോവുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഈ കാറും പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha






















