ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍ മഴ... ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.... തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ രണ്ടു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍ മഴ സജീവമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ പെയ്ത മഴ ഇന്നു മുതല്‍ പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുന്നതോടെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ രണ്ടു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയുണ്ടാവും.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha






















