യുവാവ് വെടിയേറ്റു മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്... സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

യുവാവ് വെടിയേറ്റു മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചനകള്‍ . ഇന്നലെ രാവിലെ ചെമ്പക്കുത്ത് ജാമിഅകോളജിന് സമീപത്തായി പുലിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചെമ്പകുത്ത് സ്വദേശി അറയിലകത്ത് മുഹമ്മദ് റഷീദിന്റെയും നസീമയുടെയും മകന്‍ റിദാന്‍ ബാസിലിനെ(24)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെവിയുടെ പിന്‍ഭാഗത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. വൈകുന്നേരം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം വെടിയേറ്റാണെന്നു സ്ഥിരീകരിച്ചത്. ശരീരത്തില്‍ നിന്ന് ഒരു ബുള്ളറ്റ് കണ്ടെടുക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നാണു സൂചന. നേരത്തേ കരിപ്പൂരില്‍ വച്ച് ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിദാന്‍ മൂന്നാഴ്ച മുന്‍പാണു ജാമ്യത്തിലിറങ്ങിയത്. കബറടക്കം നടത്തി. ഭാര്യ ഫാത്തിമ ഹിബ.
"
https://www.facebook.com/Malayalivartha






















