പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം - ഗുരുവായൂര്‍ സ്‌പെഷല്‍ എന്നീ ട്രെയിനുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കി. മലബാര്‍ എക്‌സ്പ്രസ്, സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ പലതും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍.
"
https://www.facebook.com/Malayalivartha