അരലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് പരാജയം... വിരലടയാളം പൊരുത്തപ്പെടുന്നില്ല... വയോധികര്‍ ദുരവസ്ഥയില്‍

നിലവില്‍ ഗ്രാമപ്പഞ്ചായത്തു പരിധിയില്‍മാത്രം 32,364 പേരുടെ മസ്റ്ററിങ് പരാജയപ്പെട്ടു. നഗരസഭകളിലും കോര്‍പ്പറേഷനുകളിലുമായി 9,155 പേരുടെയും വിവിധ ക്ഷേമബോര്‍ഡുകളില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്ന 6,813 പേരുടെയും മസ്റ്ററിങ്ങും പരാജയപ്പെട്ടതായാണു കണക്കുകള്‍ .
മസ്റ്ററിങ് നടത്തുന്ന ജീവന്‍രേഖാ പോര്‍ട്ടലില്‍ ഐറിസ് സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമാക്കി നല്‍കിയാല്‍ വിരലടയാളം പൊരുത്തപ്പെടാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ തന്നെ കണ്ണടയാളം (കൃഷ്ണമണി ഘടന) നല്‍കി നടപടി പൂര്‍ത്തിയാക്കാനാകും.
സെര്‍വര്‍ തകരാറുമൂലം പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ്ങിനായി പലവട്ടം അക്ഷയകേന്ദ്രങ്ങളിലെത്തേണ്ട അവസ്ഥയുണ്ട്. രണ്ടുംമൂന്നുംതവണ എത്തിയശേഷമാണു പലര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാനായത്. ഇത്തരത്തില്‍ പലവട്ടം എത്തിയവര്‍ വിരലടയാളം പൊരുത്തപ്പെടാത്തതിനാല്‍ നടപടി പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയാണ്.
അക്ഷയകേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന മസ്റ്ററിങ് പരാജയപ്പെട്ടെന്ന സര്‍ട്ടിഫിക്കറ്റും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാകും. നിലവില്‍ മസ്റ്ററിങ് പരാജയപ്പെട്ട 48,332 പേരില്‍ 1,506 പേര്‍ മാത്രമാണു ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടുള്ളത്. ക്ഷേമപെന്‍ഷന്‍ മസ്റ്ററിങ്ങില്‍ തിരുവനന്തപുരം ജില്ലയാണു മുന്നിലുള്ളത്.
"
https://www.facebook.com/Malayalivartha






















