Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എല്ലാം മാറിമറിയും..മോദി വന്നിറങ്ങുമ്പോൾ ഒരു ഈച്ച പോലും പറക്കില്ല, പിണറായി പൊലീസിന് എട്ടിന്റെ പണി

23 APRIL 2023 02:07 PM IST
മലയാളി വാര്‍ത്ത

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ വിവരങ്ങൾ ചോർന്നതിന് പിന്നാലെ പൊലീസ് സേനക്കുള്ളിൽ രഹസ്യാന്വേഷണം. പരിപാടികളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിലയിരുത്തൽ.പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി തെക്കൻ കേരളത്തിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. കൊച്ചിയിലും പരിശോധന കർനമാക്കും. ഈ സാഹചര്യത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയാക്കും.

കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സിറ്റി പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചേർന്ന യോഗത്തിൽ സുരക്ഷാ നടപടികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഭാഗങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. വി.വി.ഐ.പി. പ്രധാനമന്ത്രി വിമാനത്താവളത്തിൽനിന്നു വരുന്ന സ്ഥലം മുതൽ പരിപാടി നടക്കുന്നയിടങ്ങൾവരെ പാർക്കിങ് അനുവദിക്കില്ല. ഈ സമയം വാഹനഗതാഗതത്തിനു പൂർണ നിയന്ത്രണമുണ്ടാകും.

ചൊവ്വാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിൽ നിയന്ത്രണമുണ്ടാകുന്നതാണ്. നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമകാര്യങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി നിശ്ചയിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലേക്കുള്ള ബസുകളുടെ പ്രവേശനവും നിയന്ത്രിക്കും. ഏപ്രിൽ 25 രാവിലെ 8 മുതൽ 11 വരെ ഡിപ്പോയും തൊട്ടടുത്തുള്ള കോംപ്ലക്‌സിലെ എല്ലാ കടകളും ഓഫീസുകളും 11-ന് ശേഷം ആയിരിക്കും പ്രവർത്തിക്കുക.

പാർക്കിങ്ങിനും അനുമതിയുണ്ടാകില്ല. ബസ്റ്റാന്റിന്റെ പാർക്കിംഗ് ഏരിയ മൊത്തമായും 24-ന് വൈകിട്ടോടെ ഒഴിപ്പിക്കും. തമ്പാനൂരിൽ നിന്നുള്ള ബസ്സുകൾ എല്ലാം അന്ന് രാവിലെ 11-വരെ വികാസ് ഭവനിൽ നിന്നായിരിക്കും സർവീസ് ചെയ്യുന്നത്. എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിത് അടക്കം സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് പൊലിസിന്‍റെ ഭാഗത്തുള്ള വീഴ്ച സംഭവിച്ചത്. വിഐപി സന്ദർശനത്തിന്റെ ഭാഗമായി പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ജില്ലാ പൊലിസ് മേധാവിമാരാണ് സുരക്ഷാ പദ്ധതി തയ്യാറാക്കുന്നത്.

വാഹന വ്യൂഹത്തിന്റെ റൂട്ട്, പരിപാടി നടക്കുന്ന സ്ഥലത്തെ സുരക്ഷ, വിഐപി കടന്നു പോകുന്ന കെട്ടിടങ്ങളിലെ പരിശോധന തുടങ്ങിയ സ്കീം തയ്യാറാക്കുന്നത് ജില്ലാ പൊലിസ് മേധാവിയാണ്. ആവേശകരമായ സ്വീകരണമാണ് പ്രധാനമന്ത്രിയ്‌ക്കായി കൊച്ചിയിൽ ഒരുങ്ങുന്നത്. കൊച്ചി നേവൽ ബേസിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ബിജെപിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന യുവം കോൺക്ലേവിൽ അദ്ദേഹം പങ്കെടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന പരിപാടിയിൽ അദ്ദേഹം യുവാക്കളുമായി സംവദിക്കും.

നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ്എച്ച് കോളേജിലേക്ക് പോകും. കോളേജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ യുവം പരിപാടിയില്‍ യുവാക്കളുമായി മോദി സംവദിക്കും.യുവത്തിന് ബദലായി ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളില്‍ യുവാക്കളെ അണിനിരത്തി ബദല്‍ പരിപാടി ആസ്‌ക് ദ പിഎം സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയില്‍ മാത്രം 25000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

യുവത്തിന് ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ മാസം 24നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. സിറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, , കല്‍ദായ ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.

ശേഷം രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം രാവിലെ 9:25 നാകും കൊച്ചിയിൽ നിന്നും പുറപ്പെടുക.10:15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും അദ്ദേഹം 10.30 ന് സെൻട്രൽ റയിൽവേ സ്റ്റേഷനിൽ കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടർച്ചയായി റയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കും. അതിനുശേഷം ഉച്ചയോടു കൂടിയാകും അദ്ദേഹം തിരികെ മടങ്ങുക.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷയാണ് ഇരു നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ 2000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്ന്യസിച്ചിരിക്കുന്നത്. 25ന് രാവിലെ പതിനൊന്ന് മണിവരെ തമ്പാനൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും. കൊച്ചി നഗരം അദ്ദേഹത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാളെ വൈകുന്നേരം കൊച്ചിയിൽ പ്രധാനമന്ത്രി ബിജെപിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന യുവം കോൺക്ലേവിൽ അദ്ദേഹം എത്തും. യുവാക്കളുമായി സംവദിക്കും.

തിങ്കളാഴ്ച രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം രാവിലെ 9:25 നാകും കൊച്ചിയിൽ നിന്നും പുറപ്പെടുക. തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 10:15 ന് പ്രധാനമന്ത്രി എത്തും. 10.30 ന് സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടർച്ചയായി റയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends