Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിങ്ങിനെ...കേരളാ പോലീസ് കണ്ട് പഠിക്ക്... ഇവിടെ ഏത് നിമിഷവും എന്തും നടക്കാം..!എലത്തൂര്‍ ട്രെയിന്‍ ഭീകരാക്രമണം, കോയമ്പത്തൂരിലെ കാര്‍ബോംബ് സ്‌ഫോടനം, മംഗലാപുരത്ത് ഓട്ടോയിലെ സ്‌ഫോടനം ഇതൊക്കെ സൂചിപ്പിക്കുന്നത് കേരളം സുരക്ഷിതമല്ല എന്നാണ്... ഇവിടെയും ഏത് നിമിഷവും എന്തും സംഭവിക്കാം.... അതിനുള്ള ട്രയല്‍ റണ്ണുകള്‍ ദേശവിരുദ്ധശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്....

23 APRIL 2023 03:46 PM IST
മലയാളി വാര്‍ത്ത

എലത്തൂര്‍ ട്രെയിന്‍ ഭീകരാക്രമണം, കോയമ്പത്തൂരിലെ കാര്‍ബോംബ് സ്‌ഫോടനം, മംഗലാപുരത്ത് ഓട്ടോയിലെ സ്‌ഫോടനം ഇതൊക്കെ സൂചിപ്പിക്കുന്നത് കേരളം സുരക്ഷിതമല്ല എന്നാണ്. ഇവിടെയും ഏത് നിമിഷവും എന്തും സംഭവിക്കാം. അതിനുള്ള ട്രയല്‍ റണ്ണുകള്‍ ദേശവിരുദ്ധശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നത്. കഴിഞ്ഞ കുറേ കാലമായി കേരളാ പോലീസ് വളരെ ലാഘവത്തോടെയാണ് അതീവ ഗൗരവമായ കാര്യങ്ങളെ പോലും കാണുന്നത്.

 

 

 

താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരാരോ ആണ് പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന സംശയം ഇതിനകം പല റിട്ടയേറ് ഉദ്യോഗസ്ഥരും ഉന്നയിച്ചിട്ടുണ്ട്. കാരണം റിപ്പോര്‍ട്ടില്‍ സീക്രട്ടാണോ, ടോപ് സീക്രട്ടാണോ തുടങ്ങിയ വിവരങ്ങളൊന്നും മാര്‍ക്ക് ചെയ്തിട്ടില്ല. പോസ്റ്റ് ഇമ്മിഡിയറ്റ് എന്ന് മാത്രമാണ് പറയുന്നത്. സാധാരണ സര്‍ക്കുലര്‍ പോലെ റിപ്പോര്‍ട്ട് ഇ മെയിലില്‍ അയച്ചു. എലത്തൂര്‍, മംഗലാപുരം ഓട്ടോറിക്ഷ സ്‌ഫോടനം, കോയമ്പത്തൂര്‍ കാര്‍ബോംബ് സ്‌ഫോടനം ഇതെല്ലാം മുന്നില്‍ കണ്ട് വേണമായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. പക്ഷെ, സെക്യൂരിറ്റി പദ്ധതിയിലെ വിവരങ്ങലെല്ലാം അങ്ങാടിപ്പാട്ടായി. ഒന്നും സംഭവിക്കില്ല എന്ന് വിചാരിച്ച് വളരെ കാഷ്വലായി സുരക്ഷയെ പോലും കരുതുന്നു. അങ്ങനെയല്ല കാര്യങ്ങള്‍ ഇവിടെയും ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും വിരമിച്ച ഉദ്യോഗസ്ഥരില്‍ പലരും ചൂണ്ടിക്കാട്ടുന്നു.

 

 

 

കേരളാ പോലീസ് ഇന്റലിജന്‍സ് എഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. സുരക്ഷയുടെ ചുമതലയുള്ളവര്‍ക്ക് മാത്രം കൈമാറേണ്ട റിപ്പോര്‍ട്ടാണിത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തുന്ന അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്‌സണ്‍ പ്രകാരം എടുത്ത തീരുമാനങ്ങള്‍ കേരളാ പോലീസ്, ഐ.ബി, എസ്പി.ജി, മറ്റ് ഏജന്‍സികള്‍ എന്നിവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച പ്രകാരമുള്ള അവലോകന റിപ്പോര്‍ട്ടാണിത്. പ്രധാനമന്ത്രിയുടെ ആഹാരം, സന്ദര്‍ശന സമയത്തെ പാര്‍ക്കിംഗ്, സുരക്ഷാ പരിശോധന, ഓരോ സ്ഥലത്തെയും സുരക്ഷാ ചുമതല, ഭീഷണി തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിശദമായി ഇതിലുണ്ടാകും. ഇത് ആര്‍ക്കൊക്കെ കൊടുക്കുന്നു എന്ന വിവരവും അഡീഷണല്‍ കോപ്പികളുടെ വിവരവും സൂക്ഷിക്കണം. ക്ലറിക്കല്‍ തലത്തിലാണോ, ഉന്നത ഉദ്യോഗസ്ഥതലത്തിലാണോ വീഴ്ച വന്നതെന്ന് അന്വേഷിക്കണം. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ കയ്യില്‍ ഈ വിവരങ്ങള്‍ കിട്ടിയാലുള്ള പ്രത്യാഘാതത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു സ്ഥലത്ത് അറിയാവുന്നതോ, സ്വാധീനിക്കാവുന്നതോ ആയ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെ ഏതറ്റം വരെയും പോകും. അത് പ്രലോഭനമാകാം ഭീഷണിയാകാം ബ്ലാക്ക്‌മെയില്‍ ആകാം. സാധാരണ സുരക്ഷാ സംവിധാനത്തെ കുറിച്ച് തീവ്രശക്തികള്‍ക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയെ പോലുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിക്ക് പ്രത്യേക സുരക്ഷാ സംവിധാനമാണ് തയ്യാറാക്കുന്നത്. അതുകൊണ്ടിത് സുരക്ഷാ വീഴ്ച മാത്രമല്ല, അച്ചടലംഘനം കൂടിയാണെന്ന് വിലയിരുത്തുന്നു.

 

 

 

 

 

ഒരു സ്ഥലത്ത് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പ്രധാനമന്ത്രിയെ എവിടേക്ക് മാറ്റും. അവിടെ ആര്‍ക്കായിരിക്കും സുരക്ഷാ ചുമതല അതെല്ലാം റിപ്പോര്‍ട്ടിലുണ്ട്. ട്രാഫിക്കിന്റെ ചുമതലയുള്ളവര്‍ ആ കാര്യങ്ങളും താമസസ്ഥലത്തെ ഡ്യൂട്ടിയുള്ളവര്‍ അവിടുത്തെ കാര്യങ്ങളും അറിഞ്ഞാല്‍ മതി. ഈ രീതിയിലാണ് ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ കൈമാറുന്നത്. റിപ്പോര്‍ട്ടിലെ എല്ലാ വിവരങ്ങളും പത്തോ പതിനഞ്ചോ ഉദ്യോഗസ്ഥരേ കാണാവൂ. ഇതിപ്പോ നാട്ടിലെല്ലാം പാട്ടായി. കേരളാ പോലീസിന്റെ പരിതാപകരമായ അവസ്ഥയാണിതത്. അടുത്തിടെ ഇന്ത്യാ ജസ്റ്റിസ് റിപ്പോര്‍ട്ട് 2022 ടാറ്റാ ഗ്രൂപ്പ് പുറത്തുവിട്ടു. ഒരു കോടിക്ക് മേല്‍ ജനസംഖ്യയുടെ 18 സംസ്ഥാനങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച റാങ്കിംഗ് അതിലുണ്ട്. 2020ല്‍ കേരളം മൂന്നാമതായിരുന്നു ഇപ്പോഴത് ആറാമതായി. ഒന്നാം സ്ഥാനത്ത് കര്‍ണാടകയും രണ്ടാമത് തമിഴ്‌നാടുമാണ്. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് വളരെ ലാഘവത്തോടെയാണ് കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്തത്. ഐ.ബിയും മഹാരാഷ്ട്ര എ.ടി.എസ് പിടികൂടി കൈമാറിയ പ്രതിയെ മതിയായ സുരക്ഷയില്ലാതെ കേരളത്തിലെത്തിച്ചു. യാത്രയ്ക്കിടെ രണ്ട് തവണ വാഹനം കേടായി. യു.എ.പി.എ ചുമത്താന്‍ ആദ്യം തയ്യാറായില്ല. തീവ്രവാദ ബന്ധമുള്ള ഇത്തരം കേസുകളെ കുറിച്ച് എന്നും മാധ്യമങ്ങളോട് സംസാരിക്കേണ്ട കാര്യമില്ല. എന്നാല്‍ ഇവിടെയൊരു ഉദ്യോഗസ്ഥന്‍ എന്നും ചാനലുകളില്‍ നിറഞ്ഞ് നിന്ന് ഷൈന്‍ ചെയ്തു.

 

 

 


പ്രധാനമന്ത്രിയുടെ സുരക്ഷ എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിന് ഒരു ഉദാഹരണം പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ്
പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്ന എസ്.പി.ജി ഉദ്യോഗസ്ഥന്‍ അവധിക്ക് നാട്ടില്‍ പോയി. പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ഒരു ദിവസം അയല്‍ രാജ്യത്തെ സുഹൃത്ത് ഉദ്യോഗസ്ഥനെ കാണാന്‍ വീട്ടിലെത്തി. അവര്‍ ദീര്‍ഘനേരം സംസാരിച്ചു. ഈ വിവരം ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. ഉടനെ തന്നെ അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റി. വളരെ നല്ല ഉദ്യോഗസ്ഥനായിരുന്നെങ്കിലും അദ്ദേഹത്തെ മാറ്റാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ആ ഉദ്യോഗസ്ഥനെ സുരക്ഷാ ടീമില്‍ നിലനിര്‍ത്തുന്നത് അപകടമാണെന്ന വിലയിരുത്തലുണ്ടായി. ഇത്തരത്തില്‍ രാജ്യത്തെ പ്രധാനമന്ത്രിമാരുടെ സുരക്ഷ ഒരുക്കുന്ന പാരമ്പര്യമുള്ള നാടാണ് ഇന്ത്യ.

 

 

 

 

 

 

ഇന്ത്യയിന്ന് ലോകം ഉറ്റുനോക്കുന്ന ശക്തിയാണ്. പ്രധാനമന്ത്രി ജി20 ചെയര്‍മാനാണ്, ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് ഒന്നാമതായി. അതുകൊണ്ട് വിദേശരാജ്യങ്ങള്‍ പലതരത്തിലുള്ള ഗൂഢപദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. ജനാധിപത്യം അട്ടിമറിച്ചേക്കാം. പ്രധാനമന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നാട്ടില്‍ പിന്നെ എന്ത് നടക്കുമെന്ന് പ്രവചിക്കാനാകില്ല. കാരണം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ ശേഷം നടന്ന സിഖ് കലാപത്തില്‍ 3000 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഏത് പാര്‍ട്ടിയുടെ ആളാണെങ്കിലും പ്രധാനമന്ത്രിക്ക് അര്‍ഹിക്കുന്ന സ്ഥാനവും ബഹുമാനവും സുരക്ഷയും കൊടുക്കണം

 

 

 

 


സുരക്ഷാ വീഴ്ച അറിഞ്ഞോ, അറിയാതെയോ ആകാം. മുമ്പ് ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും വരും മുമ്പ്. അന്ന് ഫാക്‌സ് മുഖേനെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. അന്ന് ഈ വിവരങ്ങള്‍ ഐ.ബി, സി.ബി.ഐ, സംസ്ഥാന ചീഫ് സെക്രട്ടറി ഇവര്‍ക്കാണ് ഫാക്‌സ് ചെയ്തിരുന്നത്. പക്ഷെ, ഉദ്യോഗസ്ഥന്റെ വീഴ്ചയാണോ, കൊടുത്ത നമ്പര്‍ മാറിയതാണോ എന്നറിയില്ല. ഫാക്‌സ് പോയത് ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഫാക്‌സിലാണ്. അയാളത് മാധ്യമങ്ങള്‍ക്ക് നല്‍കി. അതുകൊണ്ട് സുരക്ഷ കൂടുതല്‍ ശക്തമാക്കി. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എസ്.പി.ജി പ്രധാനമന്ത്രിയെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. അല്ലാതെ ശത്രുവിനെ നേരിടാനോ മറ്റും തയ്യാറാകില്ല. എങ്കിലും നമ്മുടെ സംസ്ഥാനത്ത് വരുമ്പോള്‍ ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചയുണ്ടാകാന്‍ പാടില്ലായിരുന്നു. ഇത് വലിയ നാണക്കേടായിപ്പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends