Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രധാനമന്ത്രി വരുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ;ഒരു വഴിക്കൂടെ മോദിക്ക് സുരക്ഷ ഒരുക്കല്‍ മറുവഴിക്കൂടെ പ്രതിഷേധം സംഘടിപ്പിക്കല്‍,പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്,മോദി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വരുന്നത് സിപിഎമ്മിനെ പൊള്ളിക്കുന്നു, അതിന് നാറിയ രാഷ്ട്രീയം കളിക്കുന്നു

23 APRIL 2023 07:54 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കേരളത്തില്‍ കാലുകുത്താനിരിക്കെ ഇന്നേ മോദിക്ക് പ്രതിരോധം തീര്‍ത്ത് ഡിവൈഎഫ്‌ഐ. കലൂരില്‍ നടന്ന കുട്ടിസഖാക്കളുടെ പ്രതിഷേധ പരിപാടി മന്ത്രി പി രാജീവാണ് ഉദ്ഘാടനം ചെയ്തത്. നമുക്ക് ഇതിലെ രാഷ്ട്രീയം ഒക്കെ മാറ്റിവെച്ച് സംസാരിക്കാം. വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഈ രാജ്യം എന്ന് പറയുമ്പോള്‍ അതില്‍ കേരളവും ഉള്‍പ്പെടുമല്ലോ. അന്യസംസ്ഥാന തൊഴിലാളികളെ പോലും അതിഥ്യ മര്യാദയോടെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിച്ച് ആദരിക്കുന്ന പിണറായി സര്‍ക്കാരാണ് കേരളത്തിലുള്ളത്. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരുമ്പോള്‍ കുട്ടിസഖാക്കളെ ഇറക്കി പ്രതിരോധം തീര്‍ക്കുന്നു.

പ്രധാനമന്ത്രി വരുന്നത് തിരഞ്ഞെടുപ്പ് റാലിക്കോ പ്രാചരണത്തിനോ ഒന്നും അല്ല കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ്. അപ്പോള്‍ വികസനത്തിന് പ്രതിരോധം തീര്‍ക്കുക എന്നതാണോ കുട്ടിസഖാക്കള്‍ ലക്ഷ്യം വെക്കുന്നത്. ഡിവൈഎഫ്‌ഐക്കാരുടെ പരിപാടി ഉദ്ഘാടനം ചെയ്തത് മന്ത്രി പി രാജീവ്. ഇതേ സര്‍ക്കാര്‍ മോദിക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിനെ നാലുപാടും ഓടിക്കുന്നു. മറ്റൊരു വഴിക്കൂടെ ഡിവൈഎഫ്‌ഐക്കാരെ ഇറക്കി പ്രതിഷേധം നടത്തുന്നു. എന്ത് ഇരട്ടത്താപ്പാണിത്. ആശയപരമായി ഒരുപാട് വ്യത്യാസങ്ങളും പോരും ഉണ്ടാകും എന്നാല്‍ കേരളത്തിലേക്ക് വരുന്ന പ്രധാനമന്ത്രിയോട് ഇത്തരത്തിലൊരു അവഗണന അങ്ങേയറ്റം രാഷ്ട്രീയ മര്യാദകേട് തന്നെയാണ്. ഇതേ പിണറായി ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഈ അവഗണന ഉണ്ടാകാറുണ്ടോ. ഇല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ ചെല്ലുന്നു. ആ മര്യാദയും പ്രിവിലേജും പിണറായിക്ക് കിട്ടും. അവിടെ രാഷ്ട്രീയമില്ല.

മോദി വരുന്നത് വന്ദേഭാരത് ഉദ്ഘാടനം ചെയ്യാനും ജലമെട്രോ ഇവയുടെ ഉദ്ഘാടനത്തിനുമാണ്. കേരളത്തില്‍ മറ്റുപല വികസന പദ്ധതികള്‍ക്കും തുടക്കം കുറിക്കാനായാണ് മോദി എത്തുന്നത്. വികസനത്തെ എതിര്‍ക്കുക എന്ന നയമാണോ സിപിഎമ്മിനുള്ളത്. തൊഴിലില്ലായ്മ ചെറുപ്പക്കാരുടെ പ്രശ്‌നം ഇതല്ല ഡിവൈഎഫ്‌ഐയുടെ പ്രശ്‌നം. സിപിഎം ഇറക്കിയിരിക്കുന്നതാണ് കുട്ടിസഖാക്കളെ. നരേന്ദ്രമോദി കൊച്ചിയില്‍ യുവാക്കളെ അണിനിരത്തി നടത്തുന്ന സംവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുക. വന്ദേ ഭാരതിന്റെ വരവ് കെ റെയിലിന് അനുകൂലമായ ചര്‍ച്ചകളിലേക്ക് വഴിമാറിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വന്ദേ ഭാരത് വരട്ടെ, ചര്‍ച്ചകള്‍ ഏറെ നാള്‍ അനുകൂലമായി നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയില്ല. അതിനേക്കാള്‍ പ്രധാനം യുവാക്കളെ അണിനിരത്തി പ്രധാനമന്ത്രി കൊച്ചിയില്‍ നടത്താനിരിക്കുന്ന പരിപാടിയാണെന്നാണ് സിപിഎം കരുതുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സിപിഎമ്മിന്റെ നീക്കം. ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തിയാണ് സിപിഎമ്മിന്റെ പ്രതിരോധം. അതാണ് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപക റാലിയുടെ ലക്ഷ്യം.

പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുയര്‍ത്തിയുള്ള പരിപാടിയാണ് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയോട് നൂറുചോദ്യം ചോദിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്നവര്‍ ഇവിടുത്തെ മുഖ്യമന്ത്രിയോട് ഒരു പത്ത് ചോദ്യമെങ്കിലും ചോദിക്കാനുള്ള ധൈര്യം കാണിക്കണം. നാട് കുട്ടിച്ചോറാക്കി ഭരണം നടത്തുന്നവര്‍ക്കെതിരെ ഒന്ന് ശബ്ദ് ഉയര്‍ത്തണം. കണ്‍മുന്നില്‍ നടക്കുന്ന അനീതി കാണാത്തവരാണ് ചോദ്യം ചെയ്യാത്തവരാണ് പ്രഹസനം കാണിക്കുന്നത്. മാധ്യമങ്ങളെ വര്‍ഷങ്ങളായി കാണാത്ത പ്രധാനമന്ത്രിക്കു മുന്നില്‍ യുവത നേരിടുന്ന നിരവധിയായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഡിവൈഎഫ്‌ഐയുടെ ലക്ഷ്യം പോലും. തൊഴിലില്ലായ്മ, ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, കാര്‍ഷിക നിയമം, വിലക്കയറ്റം, പൗരത്വ നിയമം, സ്വകാര്യവല്‍ക്കരണം, കരാര്‍വല്‍ക്കരണം തുടങ്ങി കാലിക പ്രസക്തമായ നിരവധി ചോദ്യം യുവജനങ്ങള്‍ ഉയര്‍ത്തും. പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും പക്ഷെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയില്ലെന്ന് മാത്രം. അതഴാ പറഞ്ഞാലും എനക്കറിയാന്‍ പാടില്ലപ്പാ,കടക്ക് പുറത്ത്,ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് നടപടി സ്വീകരിക്കും തുടങ്ങി സ്ഥിരം കുറച്ച് വാക്കുകള്‍. പിന്നെ തൊഴിലില്ലായ്മ കേരളത്തില്‍ ഇല്ലല്ലോ അതാണൊരു ആശ്വാസം. അതുകൊണ്ട് പിള്ളേരെല്ലാം പഠിച്ച് നേരെ വിദേശത്തേക്ക് കടക്കുകയാണ്. കര്‍ഷകരെ തിരിഞ്ഞ് പോലും നോക്കുന്നില്ല. പിണറായി നടത്തുന്നത് ഏകാധിപത്യ ഭരണമാണ്. അതിനെ എതിര്‍ക്കാത്തവരാണ് മോദിയെ എതിര്‍ക്കുന്നത്. ആദ്യം സ്വന്തം കണ്ണിലെ കരടെടുത്തിട്ട് അടുത്തവന്റെ കണ്ണിലെ കോലെടുത്താല്‍ പോരെ. പിന്നെ മോദി ആയാലും പിണറായി ആയാലും ഇവിടെ ഏകാധിപത്യം വേണ്ട. ഇത് ജനാധിപത്യ രാജ്യമാണ്. ജനങ്ങളുടെ മേല്‍ ആധിപത്യം വേണ്ട ജനാധിപത്യം മതി. നിങ്ങളുടെ ആരുടേയും രാഷ്ട്രീയം കാണാന്‍ നമുക്ക് നേരമില്ല. വികസനമാണ് പ്രധാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends