Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പിണറായി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെ തുടങ്ങി മലയാളിയുടെ ഗതികേട്;മുഖ്യന്‍ കോടികള്‍ പൊടിച്ച് ക്യാമറ വെച്ചത് നാട്ടുകാരെ നന്നാക്കാനല്ല,എഐ ക്യാമറ കാരണം പുറത്തിറങ്ങി ഒന്ന് മുള്ളാന്‍ പോലും പറ്റാത്ത അവസ്ഥ,തുടര്‍ഭരണം നല്‍കിയത് ജനങ്ങളുടെ വലിയ പിഴയാണ്,എഐ ക്യാമറയില്‍ അടിമുടി എയറില്‍ പിണറായി സര്‍ക്കാര്‍

23 APRIL 2023 08:15 PM IST
മലയാളി വാര്‍ത്ത

ഒരു പരിപാടിക്കോ ഉദ്ഘാടനത്തിനോ പോകുമ്പോള്‍ വിളക്ക് കൊളുത്തുന്ന എര്‍പ്പാട് പിണറായിക്കില്ല. വിളക്ക് കൊളുത്തല്‍ പോലുള്ള ആചാരങ്ങളോട് മൂപ്പര്‍ക്ക് പുച്ഛമാണ്. ഇത് മുന്‍പ് വിവാദമായിട്ടുമുണ്ട്. എന്നാല്‍ വിളക്ക് കൊളുത്തിയാണ് എഐ ക്യാമറകളുടെ ഉദ്ഘാടനം പിണറായി നിര്‍വ്വഹിച്ചത്. കാരണഭൂതം വിളക്ക് കൊളുത്തിയതോടെ ക്യാമറകളുടെ കാര്യത്തിലും മലയാളികളുടെ കാര്യത്തിലും തീരുമാനമായി. ആ നിറപുഞ്ചിരിയുടെ അര്‍ത്ഥം ബ്ലാഡി മല്ലൂസ് നിന്നെയൊക്കെ പിഴയടപ്പിച്ച് ഞാന്‍ മുടിക്കും എന്നായിരുന്നുവെന്ന് ഇപ്പോഴാ നമുക്ക് മനസിലായത്. വിജയന്‍ ലക്ഷങ്ങള്‍ പൊടിച്ച് ക്യാമറ വെച്ചത് പിന്നെ നാട്ടുകാരെ നന്നാക്കാനല്ല ഖജനാവ് നിറയ്ക്കാനാണ്. പിഴയിനത്തില്‍ കോടികള്‍ ഖജനാവിലെത്തിക്കാന്‍ എഐ ക്യാമറ ബെസ്റ്റാ. അന്റെ എഐ ക്യാമറ കാരണം പുറത്തിറങ്ങി ഒന്ന് മുള്ളാന്‍ പോലും പറ്റാത്ത അവസ്ഥയെന്ന് മലയാളികളുടെ രോദനം.

എഐ ക്യാമറയില്‍ അടിമുടി എയറിലാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളെ ദ്രോഹിക്കാന്‍ ഓരോ ഏര്‍പ്പാടും കൊണ്ട് വന്നോളും. ഇതിനും മാത്രം ദ്രോഹിക്കാന്‍ ഞങ്ങളെന്ത് ചെയ്തു പിണറായി. നിങ്ങളുടെ ധൂര്‍ത്തിന് വേണ്ടി ഞങ്ങള്‍ അദ്ധ്വാനിക്കുന്നില്ലെ. വിദേശത്ത് പോകാന്‍ ഞങ്ങള്‍ കാശുണ്ടാക്കി തരുന്നില്ലേ. നിങ്ങളുടെ തലമുറകളെ വരെ സുരക്ഷിതമാക്കാന്‍ ഞങ്ങള്‍ മലയാളികള്‍ പട്ടി പണി എടുക്കുന്നില്ലേ. നിങ്ങളുടെ അഴിമതികളെല്ലാം ഞങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ലെ. ഇത്രയും നിങ്ങളെ കരുതിയിട്ടും വീണ്ടും ഞങ്ങളെ ദ്രോഹിക്കുന്നു. എന്തിനീ ക്രൂരത പിണറായി. ഖജനാവ് കാലിയാണ് അത് ഞങ്ങള്‍ക്ക് അറിയാം എന്നുകരുതി ഞങ്ങളെ ഇങ്ങനെ പിഴിയണോ. കുറച്ച് ഇളവ് തന്നുകൂടെ. തുടങ്ങി പിണറായിക്കെതിരെ മലയാളിയുടെ രോഷം ആളിക്കത്തുന്നു.

ഇതിപ്പോള്‍ തുടര്‍ഭരണം നല്‍കിയത് ജനങ്ങളുടെ വലിയ പിഴയാണ്. ഈ ക്യാമറയില്‍ ചിലര്‍ക്ക് മാത്രം ഇളവുണ്ട്. രാഷ്ട്രീയക്കാര്‍ക്കും അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക്. അവരുടെ ചിത്രം പകര്‍ത്തില്ല പകര്‍ത്തിയാലും പിഴ വേണ്ട. അല്ലേലും പിഴകള്‍ക്കെന്ത് പിഴ. ഇതിലുംഭേദം ഇങ്ങേര് വിളക്ക് കൊളുത്താതിരിക്കുന്നതായിരുന്നു. കുറച്ച് സൈ്വര്യം തരുമോ. വിലക്കയറ്റം കാരണം പൊറുതിമുട്ടി,പെട്രോളിന് 2 രൂപ സെസ് കൂട്ടി വയറ്റത്തടിച്ചു. അതിന്റെ കൂടെ എഐ ക്യാമറ. എന്തോന്നെടേയിത് ഞങ്ങളെ മൊത്തത്തിലങ്ങ് വഹിക്കുമോ. എഐ ക്യാമറ വാങ്ങിയ വകയിലും ഫിറ്റ് ചെയ്ത വകിലും ഞഞങ്ങളെ അടപടലം വഹിച്ചു, ഇനി പിഴയും പറഞ്ഞ് വീണ്ടും വഹിക്കല്‍. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. എന്തോന്നെടേ ക്യാമറ കമ്പനി എഴുതിയിങ്ങ് മേടിക്കുവാരുന്നോ. പൊതുഖജനാവില്‍ നിന്ന് ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അല്ലാതെ കുറേ ക്യാമറ കാക്കയ്ക്കും കുരുവിയ്ക്കും കൂടുവെക്കാനായിട്ട് കേരളത്തിലുടനീളമുണ്ട്. പോരാത്തതിന് കഴുത്തൊടിഞ്ഞ് കുറേയെണ്ണം വേറേ. പിന്നെ പദ്ധതി നടപ്പാക്കി മിഴികള്‍ തുറന്നിട്ടില്ലാത്ത വേറെ കുറേ ക്യാമറകള്‍. അതിന്റെ കൂടെ എഐ ക്യാമറ. ഇതിനെല്ലാം കോടികള്‍ പോകുന്നത് എകെജിയില്‍ നിന്നാണോ അല്ല ഖജനാവില്‍ നിന്ന്.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കമ്പനികള്‍ക്കാണ്? അതില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എഐ സാങ്കേതിക വിദ്യ? തുടങ്ങി എഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കണം. ഞങ്ങളെ എംല്ലാവരേയും കൂടി തൂക്കി പെറുക്കി വിറ്റോയെന്ന് നമുക്ക് അറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends