Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

വന്ദേഭാരത് തേച്ചു മലപ്പുറത്ത് സ്റ്റോപ്പില്ലെന്നും പറഞ്ഞ് ജലീലിന്റെ നിലവിളി;മുഖ്യമന്ത്രിയോട് പറഞ്ഞ് മലപ്പുറത്തിന് വേണ്ടി ഒരു കെ റെയില്‍ ഇറക്കാം,ഇവിടൊന്നും കിട്ടിയില്ല ഞങ്ങള്‍ക്കൊന്നും തന്നില്ല കരച്ചില്‍,കേന്ദ്രം മലപ്പുറത്തിനെ തഴഞ്ഞുവെന്ന്,കുത്തിത്തിരുപ്പിന് ഇങ്ങളെ കഴിഞ്ഞേ ആളുള്ളു കൊച്ചാപ്പ

23 APRIL 2023 08:38 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരതിന് മലപ്പുറത്ത് സ്റ്റോപ്പില്ലെന്നും പറഞ്ഞ് ജലീലിന്റെ നിലവിളി. 45 ലക്ഷം പേരോട് എന്തിനീ അവഗണന. വന്ദേഭാരത്, രാജധാനി ഉള്‍പ്പെടെ പല ട്രെയിനുകള്‍ക്കും ജില്ലയില്‍ സ്റ്റോപ്പില്ല. മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോയെന്ന് ഫേസ്ബുക്കില്‍ ജലീലിന്റെ ധര്‍മ്മ യുദ്ധം. എന്റെ പൊന്ന് കൊച്ചാപ്പ ഇങ്ങള് ആദ്യം ഈ കരച്ചിലൊന്ന് നിര്‍ത്ത്. വന്ദേഭാരത് വന്നപ്പോള്‍ മുതലേ കണ്ണുകടിയാണ് ജലീലിന്. അതിനിടയില്‍ക്കേറി കുത്തിത്തിരുപ്പ് ഉണ്ടാക്കല്ലേ ജലീലിക്കാ. ഒന്നും നടക്കാഞ്ഞ് ഇപ്പോള്‍ കേന്ദ്രം മലപ്പുറത്തെ തഴഞ്ഞെന്ന്. ജലീലിക്ക ബെഷ്മിക്കണ്ട ഇനിയും വന്ദേഭാരത് വരും.

ജലീലെ ആദ്യം പിണറായിയോട് പോയി ചോദിക്കുക എന്തിനിങ്ങനെ മലപ്പുറത്തെ തഴയുന്നു എന്ന്. മികച്ചൊരു പദ്ധതി കൈയ്യിലിരുന്നിട്ട് അത് പൂഴ്ത്തുന്നവരാണിപ്പോള്‍ മലപ്പുറത്തെ തഴഞ്ഞുവെന്ന് നിലവിളിക്കുന്നത്. നിലമ്പൂര്‍ നഞ്ചന്‍കോഡ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ രണ്ടുവാക്ക് കൊച്ചാപ്പ മൊഴിയണം. ഈ പദ്ധതി മുക്കിയ സര്‍ക്കാര്‍ 4 ജില്ലക്കാരെയാണ് തേച്ചൊട്ടിച്ചത്. ഇതില്‍ ജലീലിന്റെ മലപ്പുറവും വരും.
വയനാടിനെ മൊത്തത്തിലങ്ങ് വഞ്ചിച്ചു. അവരാണ് വന്ദേഭാരതിന്റെ കുറ്റവും പറഞ്ഞ് നടക്കുന്നത്. അതുകൊണ്ട് കുത്തിത്തിരുപ്പ് ഇറക്കല്ലെ ജലീലിക്കാ. എന്നാല്‍പ്പിന്നെ വന്ദേഭാരത് കിട്ടിയില്ലെന്നും പറഞ്ഞ് മറ്റ് ജില്ലക്കാരും കരഞ്ഞ് നിലവിളിക്കണമല്ലോ. കൊച്ചാപ്പ കരയണ്ട വന്ദേഭാരത് ഇനിയും വരും. ജലീലിക്കാന്റെ മലപ്പുറത്തിനും കിട്ടും. അഥവാ കിട്ടിയില്ലേല്‍ കേസ് കൊടുക്കാം കൊച്ചാപ്പ. മുഖ്യനോട് പറഞ്ഞ് മലപ്പുറത്തിന് മാത്രമായ് ഒരു കെ റെയില്‍ സെറ്റാക്കാം.

ഫേസ്ബുക്കിലെ ജലീലിന്റെ കുത്തിത്തിരുപ്പ് പോസ്റ്റ് ഒന്ന് നോക്കാം.
വന്ദേഭാരതിന് മലപ്പുറം ജില്ലയില്‍ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ? വന്ദേഭാരത്, രാജധാനി ഉള്‍പ്പടെ 13 ട്രൈനുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെന്‍സസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓര്‍മ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉണ്ടാവണം. കേന്ദ്രസര്‍ക്കാറിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാര്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികള്‍ അവര്‍ക്കുണ്ടെങ്കില്‍ വ്യക്തമാക്കണം.

മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകള്‍ക്ക് തിരൂര്‍ ഉള്‍പ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാന്‍ മലപ്പുറം ജില്ലക്കാര്‍ എന്ത് തെറ്റ് ചെയ്തു?
1) കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്
2) തിരുനല്‍വേലിജാം നഗര്‍ എക്‌സ്പ്രസ്
3) തിരുനല്‍വേലിദാദര്‍ എക്‌സ്പ്രസ്സ്
4) കൊച്ചുവേളിഋഷികേശ് എക്‌സപ്രസ്സ്
5) തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
6) ജബല്‍പൂര്‍ സ്‌പെഷല്‍ ഫെയര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
7) ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്,
എറണാകുളംഹസ്രത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ്
9) അമൃതസര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്
10) തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്,
11) ഇന്‍ഡോര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്
12) ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്സ്
13) ഹിസര്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ? ഇതായിരുന്നു ജലീലിന്റെ പോസ്റ്റ്. കുത്തിത്തിരുപ്പും തമ്മിലടിപ്പിക്കലും ജലീലിന്റെ സ്ഥിരം ഏര്‍പ്പാടാണ്. ഒന്നും നടന്നില്ലേല്‍ ജില്ലയില്‍ക്കേറിയങ്ങ് പിടിമുറുക്കും. പിന്നെ ഞങ്ങളെ അവഗണിക്കുന്നേയെന്നൊരു നിലവിളിയാണ്. തമ്മിലടിപ്പിക്കാന്‍ ഇതിലും വലിയ വഴി വേറെയില്ലല്ലോ. ഇവരുടെ പ്രശ്‌നം ഇതൊന്നുമല്ല വന്ദേഭാരത് വന്നതാണ് പ്രശ്‌നം. കെ റെയില്‍ തേഞ്ഞൊട്ടും അതിന്റെ പൊള്ളല്‍. എങ്ങനെയും കെ റെയിലിന് വഴിവെട്ടണം. അതിന് എന്ത് നാറിയ രാഷ്ട്രീയവും പുറത്തെടുക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends