Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എസ്ആര്‍ഐടിക്ക് കോടികള്‍ കൊടുത്ത് പ്രസാഡിയോയെ രംഗത്തിറക്കി;ഒരു അഴിമതിക്ക് പിന്നില്‍ നടന്ന ഞെട്ടിക്കുന്ന കളി,പ്ലാനിട്ടത് അതേ പോലെ നടന്നു,ഒരു പണിയും എടുക്കാതെ കിട്ടിയത് കോടികള്‍,മലയാളിയെ പച്ചയ്ക്ക് വഞ്ചിക്കുന്നു

05 MAY 2023 07:50 PM IST
മലയാളി വാര്‍ത്ത

പ്രസാഡിയോ ഒരു ചെറിയമീനല്ല. എസ്ആര്‍ഐടിയെ ഇറക്കി കരാര്‍ അടിച്ചെടുത്ത ഒടുക്കത്തെ ബുദ്ധി കേന്ദ്രം. അതിന് പിന്നില്‍ മുഖ്യന്റെ കുടുംബക്കാരെന്ന് ആരോപണം വരുമ്പോള്‍ പിണറായി കലിതുള്ളിയിട്ട് കാര്യമില്ല. തെളിവുകള്‍ സംസാരിക്കുമ്പോള്‍ വായടഞ്ഞ് പോകുകയാണ് മുഖ്യമന്ത്രിയുടെ. അഴിമതിക്ക് വേണ്ടി പക്കാ പ്ലാനിട്ടു ഇവരെല്ലാം ചേര്‍ന്ന്. ഒരു പണിയും എടുക്കാതെ എഐ ക്യാമറ പദ്ധതിയുടെ 60% ലാഭം സ്വന്തമാക്കുന്ന 'ബിസിനസ് മോഡല്‍' ആണു പ്രസാഡിയോ പരീക്ഷിച്ചത്. പ്രസാഡിയോയ്ക്ക് കരാര്‍ കിട്ടാന്‍ വേണ്ടി മാത്രം എസ്ആര്‍ഐടിയെ ഇറക്കി.

മുഴുവന്‍ ഉപകരണങ്ങളും വാങ്ങി സ്ഥാപിക്കുന്നതിനുള്ള ചുമതലയാണ് 75 കോടി രൂപയ്ക്കു ലഭിച്ചതെന്ന ലൈറ്റ് മാസ്റ്റേഴ്‌സ് ലൈറ്റിങ് കമ്പനിയുടെ വാദം വിശ്വസിച്ചാല്‍, എഐ ക്യാമറ പദ്ധതിയില്‍ പല തട്ടിലെ കമ്മിഷന്‍ അടക്കം പങ്കിട്ടത് 76 കോടി രൂപ. 151.23 കോടി രൂപയുടെ കരാറാണു കെല്‍ട്രോണ്‍ എസ്ആര്‍ഐടിക്കു നല്‍കിയത്. ഇതില്‍ ഉപകരണങ്ങള്‍ വാങ്ങുക, സ്ഥാപിക്കുക, വാറന്റി നല്‍കുക, 5 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി നടത്തുക എന്നിവയെല്ലാം ലൈറ്റ് മാസ്റ്റേഴ്‌സിനു ലഭിച്ച 75.32 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡറില്‍ ഉള്‍പ്പെട്ടിരുന്നതായി കമ്പനി വ്യക്തമാക്കുന്നു. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള സിവില്‍ ജോലികള്‍ തങ്ങളാണു ചെയ്യുന്നതെന്ന പ്രസാഡിയോയുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു. തുടക്കം മുതല്‍ പദ്ധതിക്കൊപ്പമുണ്ടായിരുന്ന പ്രസാഡിയോ എസ്ആര്‍ഐടിയെ മുന്നില്‍നിര്‍ത്തി പദ്ധതി നേടിയെടുക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമായി.

ഒരു രൂപ പോലും മുടക്കാത്ത, പ്രധാനപ്പെട്ട ഒരു ചുമതലയും നിര്‍വഹിക്കാത്ത കമ്പനി ഒരു വന്‍ പദ്ധതിയുടെ 60% ലാഭം സ്വന്തമാക്കുന്ന 'ബിസിനസ് മോഡല്‍' ആണു പ്രസാഡിയോ പരീക്ഷിച്ചത്. കെല്‍ട്രോണ്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മുന്നോട്ടുവച്ച പ്രധാന മാനദണ്ഡങ്ങളിലൊന്ന് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമായിരുന്നു. രണ്ടാമത്തേത്, തുടര്‍ച്ചയായ 3 സാമ്പത്തിക വര്‍ഷം 50 കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവ്. 2018 ല്‍ 10 ലക്ഷം രൂപ മൂലധനമിറക്കി രൂപീകരിച്ച പ്രസാഡിയോ കമ്പനിക്ക് ഇതു രണ്ടുമില്ല. ഇതോടെയാണു കരാര്‍ കൈവശപ്പെടുത്താന്‍ എസ്ആര്‍ഐടിയെ ഇറക്കിയതെന്നു വ്യക്തം. യഥാര്‍ഥ നിര്‍മാതാക്കളുടെ അംഗീകൃത ഡീലര്‍ ആണെന്നു തെളിയിക്കാന്‍ ട്രോയ്‌സ് ഇന്‍ഫോടെക് എന്ന കമ്പനിയുടെ മാനുഫാക്ചര്‍ ഓതറൈസേഷന്‍ ഫോം ആണു എസ്ആര്‍ഐടി ഹാജരാക്കിയത്. ഓതറൈസേഷന്‍ ഫോം നല്‍കിയതല്ലാതെ മറ്റൊരു ഇടപാടും പദ്ധതിയില്‍ ഇല്ലെന്നാണു ട്രോയ്‌സ് ന്യായീകരിച്ചത്. എന്നാല്‍, ട്രോയ്‌സ് വഴി മാത്രമേ സോഫ്റ്റ്‌വെയറുകള്‍ വാങ്ങാന്‍ പാടുള്ളൂവെന്നു പ്രസാഡിയോ നിര്‍ദേശിച്ചെന്നും മറ്റൊരു കമ്പനിയുടെ സാംപിള്‍ നല്‍കിയപ്പോള്‍ നിരസിച്ചെന്നുമാണു ലൈറ്റ് മാസ്റ്റര്‍ കമ്പനിയുടെ വെളിപ്പെടുത്തല്‍. 45 ലക്ഷം രൂപ ട്രോയ്‌സിനു നല്‍കിയ ശേഷമാണു ലൈറ്റ് മാസ്റ്റര്‍ പിന്മാറിയത്. പ്രസാഡിയോയ്ക്ക് 20 ലക്ഷവും നല്‍കി.

ഈ പദ്ധതിക്ക് വേണ്ടി മാത്രം തട്ടിക്കൂട്ടിയ ഒരു കമ്പനി അതാണ് പ്രസാഡിയോ. അഴിമതി പണമെല്ലാം കുടുംബത്തോട്ട് അതാണ് മുഖ്യമന്ത്രിയുടെ കിനാശ്ശേരി. പ്രസാഡിയോ എന്ന കമ്പനിയെ രംഗത്തിറക്കിയതില്‍ മകന്റെയും മകളുടേയും വ്യക്തമായ പങ്കുണ്ട്. മകന്റെ അമ്മായിയച്ചന്‍ ഉള്‍പ്പെട്ട പ്രസാഡിയോയ്ക്ക് കരാര്‍ കിട്ടാന്‍ വേണ്ടി ചില്ലറ പാടല്ല പെട്ടത്. മകനും മകളും ചൂണ്ടുന്നിടത്ത് ഒപ്പിടുക ന്നെതാണ് പിണറായിയുടെ പ്രധാന ജോലി. പിണറായിയുടെ വിശാലമനസ്‌കത ആരും കാണാതെ പോകരുത്. സ്വന്തമായ് എല്ലാം ഉണ്ടാക്കിയപ്പോള്‍ ബന്ധുക്കളെക്കൂടി കരകയറ്റാന്‍ കാണിച്ച ആ മനസ്സ് കാണാതെ പോകരുത്. മലയാളികലെ പച്ചയ്ക്ക് വഞ്ചിച്ച് കേരളം വിറ്റ് തൊലയ്ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (4 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends