ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍ പുതുക്കാട് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പെരുമ്പാവൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് വാഹനത്തെ ഇടിച്ചത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന നാല് കാറുകള്‍, രണ്ട് സ്‌കൂട്ടര്‍, ഒരു ടെമ്പോ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha


























