റോഡ് മുറിച്ചു കടക്കവേ കാര്‍ ഇടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കവേ കാര്‍ ഇടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്.
ആനക്കല്ല് തടിമില്ലിന് സമീപത്ത് വച്ച് കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല .
"
https://www.facebook.com/Malayalivartha























